തൃശൂര്‍: കേരളത്തില്‍ ആദ്യമായി താമര വിരിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളിധരന്‍ കുറ്റപ്പെടുത്തുന്നത് തൃശൂര്‍ ഘടകത്തിലെ ഏകോപനമില്ലായ്മയെ. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ദുര്‍ബലമാണെന്ന് ആരോപിച്ചു. മണ്ഡലത്തിലെ ഏകോപനമില്ലായ്മ താന്‍ നേതൃത്വത്തെ അറിയിച്ചിരുന്നു എന്നു അദ്ദേഹം പറഞ്ഞു.
വടകരയില്‍ താന്‍ മത്സരിച്ചിരുന്നെങ്കില്‍ താന്‍ വിജയിക്കുമായിരുന്നു. പത്മജ പാര്‍ട്ടി വിട്ടു, ഇവിടെ എന്തോ മലമറിക്കാന്‍ പോകുന്നു എന്ന രീതിയിലായിരുന്നു. ആ വെല്ലുവിളി താന്‍ ഏറ്റെടുത്തു. തൃശൂര്‍ തനിക്ക് രാശിയില്ലാത്ത മണ്ഡലമെന്നും കെ മുരളിധരന്‍ പറഞ്ഞു. കുരുതി കൊടുക്കാന്‍ താന്‍ നിന്നു കൊടുക്കേണ്ടിയിരുന്നില്ല, ഇനി മത്സരിക്കാനില്ല. കോണ്‍ഗ്രസിന്റെ സാദാ പ്രവര്‍ത്തകനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫ് ജയിച്ചിരുന്നെങ്കിലും കുഴപ്പമില്ലായിരുന്നെന്നും അദ്ദേഹം പറയുമ്പോള്‍ തന്റെ പരാജയത്തേക്കാള്‍ ബിജെപിയുടെ വിജയമാണ് മുരളിധരനെ അസ്വസ്ഥനാക്കുന്നത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ തനിക്ക് വേണ്ടി തൃശൂരില്‍ എത്തിയില്ലെന്നും കെ മുരളിധരന്‍ നേതൃത്വത്തിനോടുള്ള തന്റെ നീരസം വ്യക്തമാക്കുന്നു.
© The News Journalist. All Rights Reserved, .
Design by The Design Shop