ചെന്നൈ : ഇന്ത്യ മുന്നണിയുടെ സമഗ്രാധിപത്യമാണ് തമിഴ്നാട്ടിൽ കണ്ടത്. ഡിഎംകെ നേരത്തെ പ്രഖ്യാപിച്ചിരുന്നത് പോലെ തന്നെ പുതുച്ചേരിയിലെ ഒരു സീറ്റുൾപ്പടെ നാൽപത് സീറ്റുകളിലും ഇന്ത്യ മുന്നണി ഗംഭീരവിജയം നേടി. രണ്ട് സീറ്റുകളിൽ മാത്രമാണ് അണ്ണാ ഡിഎംകെ, എൻഡിഎ മുന്നണികൾ കാര്യമായ ചെറുത്തുനിൽപ് നടത്തിയത്.
എക്സിറ്റ് പോൾ ഫലങ്ങളെയൊക്കെ അട്ടിമറിച്ച് വോട്ടെണ്ണലിന്റെ ആദ്യ മിനിറ്റുകളിൽ ആരംഭിച്ച ആധിപത്യം അവസാനം വരെ നിലനിർത്താൻ ഇന്ത്യ മുന്നണിയിലെ ഓരോ കക്ഷികൾക്കും സാധിച്ചു. വിരുദുനഗർ, ധർമപുരി സീറ്റുകൾ ഒഴികെ ഒരിടത്തും എൻഡിഎയ്ക്കോ അണ്ണാ ഡിഎംകെയ്ക്കോ ആശ്വസിയ്ക്കാൻ ഒരവസരം പോലുമുണ്ടാക്കിയില്ല ഡിഎംകെ സഖ്യം.
അണ്ണാ ഡിഎംകെ സഖ്യത്തിൽ ഡിഎംഡികെയിലെ വിജയകാന്തിന്റെ മകൻ വിജയ് പ്രഭാകർ മത്സരിച്ച വിരുദുനഗർ, എൻഡിഎയിൽ പാട്ടാളി മക്കൾ കക്ഷി അധ്യക്ഷൻ അൻപുമണി രാംദാസിന്റെ ഭാര്യ സൗമ്യ രാംദാസ് മത്സരിച്ച ധർമപുരിയിലും മാത്രമാണ് ഡിഎംകെ സഖ്യത്തിന് മത്സരം നേരിടേണ്ടി വന്നത്. ഏഴ് റൗണ്ടുകൾ ഇരുവരും മുന്നിട്ടു നിന്നിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് ഇവിടെയും ഇന്ത്യ മുന്നണി സ്ഥാനാർത്ഥികൾ കത്തി കയറി.
© The News Journalist. All Rights Reserved, .
Design by The Design Shop