സംസ്ഥാനത്തെ പച്ചക്കറി വിപണിയില്‍ തക്കാളി വില വീണ്ടും നൂറിലേക്ക്. തിരുവനന്തപുരം ജില്ലയിൽ തക്കാളി നിരക്ക് 100ലേക്ക് എത്തി. 80 രൂപയായായിരുന്നു ജില്ലയിലെ തക്കാളി വില.35 രൂപയിൽ നിന്നാണ് ഒറ്റയടിക്ക് വില 80ൽ എത്തിയത്. കോഴിക്കോട് ജില്ലയില്‍ 82 ആണ് തക്കാളിയുടെ വില. അതേസമയം, മുന്‍പന്തിയില്‍ തുടരുന്നത് ഇഞ്ചിയുടെ നിരക്ക് തന്നെയാണ്. കാസര്‍ഗോഡ് ജില്ലയില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇഞ്ചിയുടെ വില 50 രൂപയോളം കുറഞ്ഞു.കണ്ണൂര്‍ ജില്ലയില്‍ ഇഞ്ചി വില നേരിയ തോതില്‍ കൂടിയിട്ടുണ്ട്. മറ്റ് ജില്ലകളിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പച്ചക്കറി നിരക്കില്‍ കാര്യമായ മാറ്റമൊന്നുമില്ല.
തമിഴ്‌നാട് അതിര്‍ത്തിയിലുള്ള പാലക്കാട് വേലന്താവളം മാര്‍ക്കറ്റില്‍ പച്ചക്കറി എത്തുന്നത് 60 ശതമാനമാണ് കുറഞ്ഞത്. ഇതോടെ പച്ചക്കറി വില വീണ്ടും ഉയരാനാണ് സാധ്യത. നേരത്തെ പടവലം 15 രൂപയായിരുന്നു വില ഇപ്പോളത് 25 രൂപയായി ഉയര്‍ന്നു.
25 രൂപ വിലയുണ്ടായിരുന്ന വഴുതനങ്ങ 40 രൂപയിലേക്ക് എത്തി. 40 രൂപ വിലയുണ്ടായിരുന്ന കടച്ചക്കയുടെ നിലവിലെ വില 60 രൂപയാണ്. 25 രൂപ വിലയുള്ള വെണ്ട 45 രൂപയിലെത്തി. 30 രൂപ വിലയുള്ള പയര്‍ 80 രൂപ വരെയെത്തി.
© The News Journalist. All Rights Reserved, .
Design by The Design Shop