Loading
loading..

പ്രോ ടെം സ്പീക്കർ സ്ഥാനം ; കൊടിക്കുന്നിൽ സുരേഷ് എം പി ക്ക് നിഷേധിച്ചതിൽ അസ്വഭാവികതയില്ലെന്ന് കേന്ദ്രം

കൊടിക്കുന്നിൽ സുരേഷിനെ പ്രോടൈം സ്പീക്കർ ആക്കാത്തതിൽ അസ്വഭാവികത ഇല്ലെന്ന് കേന്ദ്രസർക്കാർ.
ഭർതൃഹരി മഹതാബിന്റെ നിയമനം വ്യവസ്ഥകൾ പാലിച്ചാണ്. വെസ്റ്റ് മിനിസ്റ്റർ സമ്പ്രദായം പിന്തുടർന്നാണ് ഭക്ത്യ ഹരി മക്തബിന്റെ നിയമനമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. പാർലമെന്ററി കാര്യമന്ത്രി കിരൺ റീജിജുവാന് കേന്ദ്രസർക്കാരിന്റെ നിലപാടുകൾ വ്യക്തമാക്കിയത്.


കൊടിക്കുന്നിലിനെ തഴഞ്ഞതില്‍ പ്രതിഷേധമറിയിച്ച പ്രതിപക്ഷത്തെ കിരണ്‍ റിജ്ജു വിമര്‍ശിച്ചു. കോണ്‍ഗ്രസ് ഇങ്ങനെ സംസാരിക്കുന്നത് വലിയ അപമാനമാണ്. ഏറ്റവും കൂടുതൽ കാലം ഇടവേളകളില്ലാതെ സഭാംഗമായിരുന്ന ആൾക്കാണ് പ്രോ ടൈം സ്പീക്കർ പദവിക്ക് അർഹത. ഭര്‍തൃഹരി മഹ്താബിന്റെ പേര് അവര്‍ എതിര്‍ക്കുന്നു. പരാജയമറിയാതെ ഏഴുതവണ എം പിയായ വ്യക്തിയാണ് ഭര്‍തൃഹരി. കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നത് കൊടിക്കുന്നിലിന്റെ പേരാണ്. അദ്ദേഹം ആകെ എട്ടുതവണ എംപിയായി. എന്നാല്‍, 1998ലും 2004ലും അദ്ദേഹം പരാജയപ്പെട്ടു. ചട്ടങ്ങളും നിയമങ്ങളും അറിയാത്തവര്‍ക്ക് മാത്രമേ തെറ്റുപറ്റിയെന്ന് തോന്നുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എട്ടുതവണ എം പിയായ കൊടിക്കുന്നിലിനെ തഴഞ്ഞ് ഏഴുതവണ എം പിയായ ബി ജെ പിയുടെ ഭര്‍തൃഹരി മഹ്താബിനെ പ്രോ ടെം സ്പീക്കറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചുവെന്ന് കഴിഞ്ഞ ദിവസമാണ് പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജ്ജു അറിയിച്ചത്. ആറുതവണ ബി ജെ ഡി  ടിക്കറ്റില്‍ കട്ടക്കില്‍ നിന്നും ജയിച്ച ഭര്‍തൃഹരി, ഇത്തവണ ബി ജെ പി സ്ഥാനാര്‍ഥിയായാണ് ലോക്സഭയില്‍ എത്തിയത്.

Advertisement

Trending News

Breaking News
ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. സെമിയിൽ  ഓസ്ട്രേലിയ നാല് വിക്കറ്റിനാണ്  തോൽപ്പിച്ചത്.
ഐസിസി ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഓസീസ് ഇറങ്ങുന്നത്.
കാസറഗോഡ് കാർ അപകടത്തില്‍പ്പെട്ട് മൂന്ന് മരണം. കാര്‍ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് പേരും തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
താമരശ്ശേരിയില്‍ അനുജനെ ആക്രമിച്ച് ജ്യേഷ്ഠന്‍. ലഹരിക്കടിമയായ ജ്യേഷ്ഠനാണ് സഹോദരനെ തലയ്ക്ക് വെട്ടിയത്. മയക്കുമരുന്ന് ലഹരിയിലെത്തിയായിരുന്നു ആക്രമണം. താമശ്ശേരി ചമലിലാണ് സംഭവം. ചമൽ സ്വദേശിയായ അർജുനൻ ആണ് സഹോദരൻ അഭിനന്ദിനെ വെട്ടിയത്.
താമരശ്ശേരിയിൽ കൊല്ലപ്പെട്ട പത്താം ക്ലാസുകാരൻ ഷഹബാസിനെ അക്രമിച്ച പ്രതികളുടെ പരീക്ഷ കേന്ദ്രം മാറ്റി. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കോഴിക്കോട് വെളളിമാടുകുന്നിലേക്കാണ് പരീക്ഷ കേന്ദ്രം മാറ്റിയത്. 
യു. പ്രതിഭ എംഎൽഎയുടെ മകൻ കനിവ് പ്രതിയായ കഞ്ചാവ് കേസിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടികളിൽ വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ട്.

© The News Journalist. All Rights Reserved, . Design by The Design Shop