കണ്ണൂര്‍: കണ്ണൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും സ്റ്റീല്‍ ബോംബ് കണ്ടെത്തി. കൂത്തുപറമ്പ് ആമ്പിലാട് റോഡിനടുത്ത് ആളൊഴിഞ്ഞ പറമ്പില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. എരഞ്ഞോളിയില്‍ നടന്ന ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ വ്യാപക തെരച്ചിലിലാണ് ബോംബ് കണ്ടെത്തിയത്.
എരഞ്ഞോളിയില്‍ പറമ്പില്‍ തേങ്ങ പെറുക്കാനായി എത്തിയ വേലായുധന്‍ എന്നയാളാണ് കഴിഞ്ഞ ദിവസം സ്റ്റീല്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. തേങ്ങ പെറുക്കുന്നതിനിടെ കൈയില്‍ കിട്ടിയ സ്റ്റീല്‍ പാത്രം തുറക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം.
© The News Journalist. All Rights Reserved, .
Design by The Design Shop