കർണാടകയിൽ വോട്ടർമാർക്ക് പരസ്യമായി മദ്യം വിളമ്പി ബിജെപി. ചിക്ബല്ലാപുര എംപിയും മുൻ മന്ത്രിയുമായ ഡോ. കെ സുധാകറിനെ വിജയിപ്പിച്ചതിനാണ് വോട്ടർമാർക്ക് മദ്യം നൽകിയത്. ബിജെപി നിലമംഗല പ്രസിഡന്റ് ജയഗീഷ് ചൗദരിയാണ് പാർട്ടി നടത്തിയത്.
ബെംഗളൂരു റൂറലിലെ നിലമംഗലയിൽ വച്ചായിരുന്നു വിജയാഘോഷം.
എന്നാൽ പാർട്ടി താൻ അറിയാതെയാണ് മദ്യം വിളമ്പിയതെന്നാണ് ഡോ. കെ സുധാകർ എംപി വിഷയത്തിൽ പ്രതികരിച്ചത്. ട്രക്കുകളിൽ കൊണ്ടുവന്ന മദ്യക്കുപ്പികൾ ശേഖരിക്കാൻ സ്ഥലത്ത് ആളുകളുടെ നീണ്ട ക്യൂ ആണ് ഉണ്ടായിരുന്നത്. സംഭവത്തിൽ ബിജെപിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി.
© The News Journalist. All Rights Reserved, .
Design by The Design Shop