പാലക്കാട് ജലസംഭരണി തകർന്ന് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. വെസ്റ്റ് ബംഗാൾ സ്വദേശി ഷമാലി (30), മകൻ സാമി റാം(2) എന്നിവരാണ് മരിച്ചത്. ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയും കുഞ്ഞുമാണ് മരിച്ചത്. പാലക്കാട് ചെർപ്പുളശ്ശേരി വെള്ളിനേഴിയിൽ വീട്ടിലെ ജലസംഭരണി തകർന്നാണ് അമ്മയും കുഞ്ഞും മരിച്ചത്.
വെള്ളത്തിൻ്റെ ശക്തി കാരണം മൂന്ന് ഭാഗത്തേക്കും പൊട്ടിയൊഴുകുകയായിരുന്നു. ഈ വെള്ളത്തിൽ അമ്മയും കുഞ്ഞും അകപ്പെട്ട് കിടന്നത് ഒരു മണിക്കൂറാണ്. ഫാമിലുണ്ടായിരുന്നവർ പണി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് സംഭവം കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പശു ഫാമിലെ തൊഴിലാളിയാണ് മരിച്ച യുവതി. ഇവരുടെ ഭർത്താവും ഫാമിലെ തൊഴിലാളിയാണ്. പശുഫാമിൽ താത്കാലികമായി നിർമിച്ച ടാങ്കാണ് പൊട്ടിയത്. സിമൻ്റ് കൊണ്ട് ഒന്നര വർഷം മുമ്പ് കെട്ടിയതായിരുന്നു ടാങ്ക്. രതീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഫാം.
© The News Journalist. All Rights Reserved, .
Design by The Design Shop