ഗായിക ഉഷ ഉതുപ്പിൻറെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു. 78 വയസായിരുന്നു. തിങ്കളാഴ്ച കൊൽക്കത്തയിൽ വച്ചായിരുന്നു മരണം. വീട്ടിൽ വെച്ച് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. കോട്ടയം പൈനുംങ്കൽ ചിറക്കരോട്ട് കുടുംബാംഗമാണ് ജാനി ചാക്കോ ഉതുപ്പ്.
കൊൽക്കത്തയിലെ നിശാ ക്ലബുകളിൽ പാടുന്ന കാലത്താണ് ഉഷയുമായി ജാനി പരിചയപ്പെടുന്നത്. 1971ലാണ് ഉഷ ഉതുപ്പുമായി വിവാഹം നടന്നത്. ചരിത്ര പ്രസിദ്ധമായ കൊൽക്കത്തയിലെ ട്രിങ്കാസിൽ വെച്ചാണ് ഉഷ ഉതുപ്പും ചാക്കോ ഉതുപ്പും ആദ്യമായി കണ്ടുമുട്ടിയത്. സംസ്കാരം ചൊവ്വാഴ്ച നടക്കുമെന്ന് കുടുംബ വൃത്തങ്ങൾ അറിയിച്ചു. സണ്ണി ഉതുപ്പ്, അഞ്ജലി ഉതുപ്പ് എന്നിവരാണ് മക്കൾ.
© The News Journalist. All Rights Reserved, .
Design by The Design Shop