പാലക്കാട് ആലത്തൂർ കാട്ടുശേരിയിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. ചേരാമംഗലം കനാലിലേക്കാണ് ബസ് മറിഞ്ഞത്. എഎസ്എംഎം ഹയര്‍സെക്കണ്ടറി സ്കൂളിന്‍റെ ബസാണ് മറിഞ്ഞത്. ബസില്‍ 40 ഓളം കുട്ടികള്‍ ഉണ്ടായിരുന്നു.
കുട്ടികള്‍ക്ക് നിസാര പരുക്ക് മാത്രമാണുള്ളത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വിദ്യാര്‍ത്ഥികളെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് ആശുപത്രികളിലാണ് കുട്ടികളെ പ്രവേശിപ്പിച്ചത്. അപകടം നടക്കുന്ന സമയത്ത് 20 ൽ താഴെ ആളുകളും.
ബസ് എടുക്കുന്ന സമയത്ത് 40 ഓളം പേരും ഉണ്ടായിരുന്നു. പാടത്ത് ജോലി ചെയ്തിരുന്നയാളുകളാണ് കുട്ടികളെ തക്ക സമയത്ത് രക്ഷിച്ചത്. റോഡിലെ കുഴിയിൽ ചാടിയതിനെ തുടർന്ന് ബസ് നിയന്ത്രണം വിട്ട് തോറ്റിലേക്ക് മറിയുകയായിരുന്നുവെന്ന് വിദ്യാർത്ഥി പറഞ്ഞു. കുട്ടികളെ ബസിന്റെ ചില്ല് പൊട്ടിച്ചാണ് പുറത്തെടുത്തതെന്ന് നാട്ടുകാർ പറഞ്ഞു.
© The News Journalist. All Rights Reserved, .
Design by The Design Shop