Loading
loading..

കുവൈത്ത് തീപിടിത്തത്തിൽ മരിച്ച മലയാളി കുടുംബത്തിന്റെ മൃതദേഹങ്ങൾ സംസ്കരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിലുണ്ടായ അഗ്നിബാധയിൽ വിഷപ്പുക ശ്വസിച്ച് മരിച്ച നാലംഗ മലയാളി കുടുംബത്തിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. നീരേറ്റുപുറത്തെ വീട്ടിൽ എത്തിച്ച മാത്യു മുളയ്ക്കലിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ തലവടി പടിഞ്ഞാറേക്കര മാർത്തോമാ പള്ളിയിൽ സംസ്കരിച്ചു.

ഒരുമാസത്തെ അവധിക്കാലം പ്രവാസിയായ മാത്യു മുളയ്ക്കലും കുടുംബവും ചിലവഴിച്ചത് ഉറ്റവര്‍ക്കൊപ്പം പാമ്പയാറിന്റെ കരയിലെ ഈ വീട്ടിൽ ആയിരുന്നു. ചേതനയറ്റശരീരവുമായി ഇത്ര പെട്ടന്ന് ഒരു മടങ്ങി വരവ് ആരും പ്രതീക്ഷിച്ചതല്ല. ബന്ധുക്കൾക്കെന്നല്ല നാട്ടുകാർക്ക് പോലും അത് ഉൾക്കൊള്ളനായില്ല. അവധിക്കാലം ആഘോഷിച്ച് ജൂലൈ 19 നായിരുന്നു മാത്യു മുളയ്ക്കലും ഭാര്യ ലിനി മക്കളായ ഐറിൻ, ഐസക്കും കുവൈറ്റിലേക്ക് മടങ്ങിയത്. അന്ന് രാത്രിയായിരുന്നു അപകടം.

അബ്ബാസിയയിൽ ഇവർ താമസിച്ച ഫ്ലാറ്റിൽ അഗ്നിബാധ ഉണ്ടാവുകയും എസിയിൽ നിന്നുയർന്ന പുക ശ്വസിച്ച് നാലുപേരും മരിച്ചു. ചൊവ്വാഴ്ച നാട്ടിൽ എത്തിച്ച് മൃതദേഹങ്ങൾ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയോടെയാണ് വീട്ടിൽ എത്തിച്ചത്. മാത്യുവും കുടുംബവും ചലനമറ്റു കിടക്കുന്നത് കണ്ടു നിന്നവരുടെ ഉള്ളുലച്ചു. പൊതുദർശനത്തിനും സംസ്കാര ശുശ്രുഷകൾക്കും ശേഷം തലവടി പടിഞ്ഞാറേക്കര മാർത്തോമാ പള്ളിയിലായിരുന്നു സംസ്കാരം.

Advertisement

Trending News

Breaking News
ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. സെമിയിൽ  ഓസ്ട്രേലിയ നാല് വിക്കറ്റിനാണ്  തോൽപ്പിച്ചത്.
ഐസിസി ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഓസീസ് ഇറങ്ങുന്നത്.
കാസറഗോഡ് കാർ അപകടത്തില്‍പ്പെട്ട് മൂന്ന് മരണം. കാര്‍ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് പേരും തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
താമരശ്ശേരിയില്‍ അനുജനെ ആക്രമിച്ച് ജ്യേഷ്ഠന്‍. ലഹരിക്കടിമയായ ജ്യേഷ്ഠനാണ് സഹോദരനെ തലയ്ക്ക് വെട്ടിയത്. മയക്കുമരുന്ന് ലഹരിയിലെത്തിയായിരുന്നു ആക്രമണം. താമശ്ശേരി ചമലിലാണ് സംഭവം. ചമൽ സ്വദേശിയായ അർജുനൻ ആണ് സഹോദരൻ അഭിനന്ദിനെ വെട്ടിയത്.
താമരശ്ശേരിയിൽ കൊല്ലപ്പെട്ട പത്താം ക്ലാസുകാരൻ ഷഹബാസിനെ അക്രമിച്ച പ്രതികളുടെ പരീക്ഷ കേന്ദ്രം മാറ്റി. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കോഴിക്കോട് വെളളിമാടുകുന്നിലേക്കാണ് പരീക്ഷ കേന്ദ്രം മാറ്റിയത്. 
യു. പ്രതിഭ എംഎൽഎയുടെ മകൻ കനിവ് പ്രതിയായ കഞ്ചാവ് കേസിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടികളിൽ വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ട്.

© The News Journalist. All Rights Reserved, . Design by The Design Shop