വയനാട് പ്രകൃതി ദുരന്തം സംഭവിച്ച പഞ്ചായത്തിലെ രേഖകൾ വീണ്ടും നാളെ പ്രത്യേക ക്യാമ്പുകൾ. മേപ്പാടി മുണ്ടക്കൈ, ചൂരൽമല, മേപ്പാടി നിവാസികളുടെ നഷ്ടപ്പെട്ട രേഖകൾ വീണ്ടെടുത്ത് മേപ്പാടി ഗവ. ഹൈസ്‌കൂൾ, സെൻ്റ് ജോസഫ് യു.പി സ്‌കൂൾ, മൗണ്ട് താബോർ ഹൈസ്‌കൂൾ എന്നിവിടങ്ങളിലാണ് പ്രത്യേക ക്യാമ്പ് നടക്കുക.
ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശാനുസരണം ജില്ലാ ഭരണ കൂടത്തിൻ്റെ ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകൾ, ഐടി മിഷൻ, അക്ഷയ എന്നിവരെ ഏകോപിപ്പിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ദുരന്തത്തിൽ രേഖകൾ നഷ്ടപ്പെട്ടവർ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.
© The News Journalist. All Rights Reserved, .
Design by The Design Shop