Loading
loading..

കൊൽക്കത്ത കൊലപാതകം; അമിത് ഷായെ കാണാൻ ഗവർണർ,

ഡൽഹി: കൊൽക്കത്തയിലെ ബലാത്സംഗ കൊലപാതകത്തിൽ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണാൻ ബംഗാൾ ഗവർണർ സി വി ആനന്ദബോസ് സമയം തേടി. കേന്ദ്ര മന്ത്രി ജെ പി നദ്ദയെയും ഗവർണർ കാണും. മുഖ്യമന്ത്രി മമതാ ബാനർജിയെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് പ്രതിഷേധം ശക്തമാകുന്നത്. മമതാ ബാനർജി സർക്കാരിനെതിരെയാണ് പ്രതിഷേധം ആളിക്കത്തുന്നത്. കൊല്ലപ്പെട്ട പിജി ഡോക്ടറുടെ പിതാവ് തനിക്ക് മുഖ്യമന്ത്രിയോടുള്ള വിശ്വാസം നഷ്ടമായെന്ന് പ്രതികരിച്ചിരുന്നു. മകൾക്ക് നീതി ലഭിക്കാൻ മുഖ്യമന്ത്രി ഒന്നും ചെയ്യുന്നില്ലെന്നാണ് ഇവർ ഉയർത്തുന്ന വിമർശനം.

സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്ന് ഐഎംഎയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് പത്മ അവാർഡ് ജേതാക്കളായ ഡോക്ടർമാർ കത്ത് നൽകി. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയിൽ ആശങ്കയെന്ന് ഡോക്ടർമാർ കത്തിൽ പറഞ്ഞു. പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്നും ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേകം നിയമം വേണമെന്നും കത്തിൽ ആവശ്യം ഉയർന്നു.

Advertisement

Trending News

Breaking News
തൈപ്പൊങ്കൽ പ്രമാണിച്ചു  കേരളത്തിൽ 6 ജില്ലകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകൾക്കാണ് അവധി ബാധകം.
എംഎൽഎ സ്ഥാനം രാജിവെച്ച് പി വി അൻവ‍ർ. രാവിലെ സ്പീക്കറെ കണ്ട് അൻവർ രാജിക്കത്ത് കൈമാറി. നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് അൻവർ രാജി സമർപ്പിച്ചിരിക്കുന്നത്. എംഎൽഎ സ്ഥാനത്തു നിന്നുള്ള അയോ​ഗ്യതാ നീക്കം മുൻകൂട്ടി കണ്ടാണ് അൻവറിൻ്റെ രാജി
പീച്ചി ഡാമിൻ്റെ റിസർവോയറിൽ കുളിക്കാനിറങ്ങിയ നാല് പെൺകുട്ടികൾ അപകടത്തിൽപ്പെട്ടു. നാലുപേരെയും നാട്ടുകാർ രക്ഷപ്പെടുത്തി തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിച്ചു. മൂന്നു പേർ ഗുരുതരാവസ്ഥയിലെന്ന് പൊലീസ് പറഞ്ഞു.
എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഭരണമാറ്റം. ആര്‍ച്ച ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്ക് പുതിയ ചുമതല. മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വികാരിയായി ഭരണം നടത്തും. 
സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ 185 കോടിയുടെ അഴിമതി നടന്നുവെന്ന് എഫ്‌ഐഒ. സിഎംആര്‍എല്‍ ചെലവുകള്‍ പെരുപ്പിച്ചുകാട്ടി അഴിമതി പണം അതില്‍ ഉള്‍പ്പെടുത്തി. എസ്എഫ്‌ഐഒ നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യങ്ങള്‍ കണ്ടെത്തിയെന്ന് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍.

© The News Journalist. All Rights Reserved, . Design by The Design Shop