വീട്ടിൽ വളർത്തുന്ന വിദേശയിനം പക്ഷികൾക്കും മൃഗങ്ങൾക്കും ഇനി മുതൽ രജിസ്ട്രേഷൻ നിർബന്ധം. വിപണിയിൽ എത്തുന്നവയിൽ വംശനാശ ഭീഷണി നേരിടുന്നവ ഉണ്ടോയെന്ന് പരിശോധിക്കാനും സംരക്ഷിക്കപ്പെടാനും വേണ്ടിയാണ് രജിസ്ട്രേഷൻ ആരംഭിച്ചത്. പൊതുവിൽ രാജ്യത്തെ വന്യജീവി പട്ടികയിൽ ഉൾപ്പെടുന്ന പക്ഷികൾ, മൃഗങ്ങൾ, ഉരഗവർഗ ജീവികൾ എന്നിവയെ വളർത്താൻ ഇന്ത്യൻ വന്യജീവി സംരക്ഷണം അനുവദിച്ചിട്ടില്ല. ഇതേസമയമാണ് വിദേശ ഇനങ്ങൾക്ക് നാട്ടിൽ പ്രചാരമേറിയത്. വിദേശത്ത് നിന്നുള്ള വളർത്തു മൃഗങ്ങളെകൊണ്ടുവരാൻ നിയന്ത്രണങ്ങൾ ഇല്ലെങ്കിലും വംശനാശ ഭീഷണി നേരിടുന്നവയെ അനധികൃതമായി എത്തിക്കുന്നത് തടയുകയാണ് ലക്ഷ്യം. കൺവൻഷൻ ഓൺ ഇൻ്റർനാഷണൽ ട്രേഡ് എൻഡെൻജേർഡ് സ്‌പീഷിസ് ആദ്യ മൂന്ന് ഷെഡ്യൂളിൽപ്പെട്ട വിദേശ ഇനങ്ങളുടെ വിവരങ്ങൾ പ്രത്യേകമായി രേഖപ്പെടുത്തണം. മാർമോസെറ്റ് മങ്കി, മക്കാവ് ഇനങ്ങളും ഗ്രേ പാരറ്റ്, സൺ കോന്യൂർ എന്നിവയും ഈ പട്ടികയുടെ ഭാഗമാണ്. നിലവിൽ കൈവശമുള്ള പക്ഷികൾ, മൃഗങ്ങൾ എന്നിവയുടെ ഉടമസ്ഥ അകാശത്തിന് കേന്ദ്ര സർക്കാരിൻ്റെ പരിവേഷ് 2.0 എന്ന പോർട്ടലിൽ 31നകം രജിസ്റ്റർ ചെയ്യണമെന്ന് സംസ്ഥാന ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ അറിയിച്ചു.
© The News Journalist. All Rights Reserved, .
Design by The Design Shop