വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ചെലവാക്കിയതെന്ന തരത്തില്‍ പ്രചരിക്കുന്നത് കേന്ദ്രത്തിന് സമര്‍പ്പിച്ച മെമ്മോറാണ്ടത്തിലെ എസ്റ്റിമേറ്റാണെന്ന് റവന്യൂമന്ത്രി കെ രാജന്‍ വ്യക്തമാക്കി. കേന്ദ്രത്തിന് നല്‍കിയ പ്രതീക്ഷിക്കുന്ന ചെലവുകളുടെ കണക്കാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ചെലവഴിച്ച തുക സംബന്ധിച്ച കൃത്യമയ കണക്കുകള്‍ സര്‍ക്കാര്‍ ഉടന്‍ പുറത്തുവിടും. ഇതുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും ദൂരീകരിക്കുമെന്നും മന്ത്രി രാജന്‍ പറഞ്ഞു. ദുരന്തം നടന്നതിനുശേഷം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് ഒരു മെമ്മോറാണ്ടം നല്‍കിയിരുന്നു. അതില്‍ കാണിച്ചിരുന്ന കണക്കാണ് ഇപ്പോള്‍ ചെലവഴിച്ച തുക എന്ന നിലയില്‍ പ്രചരിപ്പിക്കുന്നത്. ഓഗസ്റ്റ് രണ്ടാം വാരത്തിലാണ് ഇതു തയ്യാറാക്കിയത്. പുനരധിവാസ പാക്കേജ് ലഭിക്കുന്നതിനു പ്രതീക്ഷിക്കുന്ന ചെലവ് എന്ന നിലയിലാണ് ഈ കണക്ക് നല്‍കിയത്. ഹൈക്കോടതി ആവശ്യപ്പെട്ടപ്പോള്‍ ഇതേ കണക്കുകള്‍ തന്നെ നല്‍കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയ തുകയെന്ന നിലയില്‍ കണക്കുകള്‍ പ്രചരിച്ചതോടെ സര്‍ക്കാറിനെതിരെ വ്യാപകം വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെയാണ് മന്ത്രിയുടെ വിശദീകരണം.
© The News Journalist. All Rights Reserved, .
Design by The Design Shop