Loading
loading..

സാമ്പത്തിക പ്രതിസന്ധിക്കിടെ 10 കോടി രൂപ ചെലവിട്ട് മന്ത്രി സംഘത്തിന്റെ വിദേശ യാത്ര

സാമ്പത്തിക പ്രതിസന്ധിക്കിടെ പത്ത് കോടി ചിലവിട്ട് മന്ത്രി സംഘത്തിന്റെ വിദേശ യാത്ര. ദാവോസിൽ ലോക സാമ്പത്തിക ഫോറം വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാനാണ് ചീഫ് സെക്രട്ടറി ഉൾപ്പെടുന്ന ഒൻപതംഗ സംഘത്തിന്റെ യാത്ര. ചെലവ് തുകയെ ബജറ്റ് നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി. ട്രഷറി നിയന്ത്രണത്തിലും ഇളവ് ഉണ്ട്.

ചെലവ് തുക മുൻകൂറായി അനുവദിക്കാമെന്നും ഉത്തരവ്. മന്ത്രി പി.രാജീവ് , ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ എന്നിവർ ഉൾപ്പടെ 9 പേരടങ്ങുന്ന സംഘമാണ് സ്വിറ്റ്സർലൻ്റ് സന്ദർശിക്കുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് മന്ത്രി സംഘത്തിന്റെ വിദേശയാത്ര. സാമ്പത്തിക പ്രതിസന്ധി മൂലം വകുപ്പുകളുടെ ബജറ്റ് വിഹിതം വെട്ടിക്കുറച്ചിരുന്നു. എല്ലാ വകുപ്പുകളുടെയും ബജറ്റ് വിഹിതം 50 ശതമാനമായി നിജപ്പെടുത്തിയിരുന്നു.

മന്ത്രിസംഘത്തിന്റെ വിദേശയാത്ര ധൂര്‍ത്താണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇത്തരം സമ്മേളനങ്ങളില്‍ പങ്കെടുത്ത് കേരളത്തിന്റെ നേട്ടങ്ങളും നിക്ഷേപം ആകര്‍ഷിക്കാന്‍ വേണ്ടിയാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. 50 സ്‌ക്വയര്‍ഫീറ്റിലുള്ള സ്റ്റാള്‍ കൂടി തുറക്കുന്നതിനാണ് 10 കോടി അനുവദിച്ചിരിക്കുന്നത്. ചെലവുകള്‍ ചുരുക്കണമെന്ന് ധനവകുപ്പിന്റെ നിര്‍ദേശത്തിനിടെയാണ് വിദേശയാത്ര.
 

Advertisement

Trending News

Breaking News
ഇന്ത്യൻ സൂപ്പർ ലീ​ഗ് ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനിലയിൽ കുരുക്കി കേരള ബ്ലാസ്റ്റേഴ്സ്. ഇരുടീമുകൾക്കും ​ഗോൾ നേടാൻ കഴിഞ്ഞില്ല. മത്സരത്തിന്റെ 30-ാം മിനിറ്റിൽ ഐബാൻബ ഡോഹ്ലിംഗ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ബ്ലാസ്റ്റേഴ്സ് സംഘം 10 പേരായി ചുരുങ്ങിയിരുന്നു. 
ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിനും ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിലും മലയാളി താരം സഞ്ജു സാംസണ് ഇടം ലഭിച്ചില്ല. ഇന്ത്യൻ ട്വന്റി 20 ടീമിൽ കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ മൂന്നിലും സെഞ്ച്വറി നേട്ടം സ്വന്തമാക്കിയ സഞ്ജുവിന് ഏകദിന ടീമിലും ഇടം ലഭിക്കുമെന്ന് വിലയിരുത്തിയിരുന്നു.
പാറശ്ശാല ഷാരോണ്‍ വധകേസില്‍ ശിക്ഷാവിധി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. ശിക്ഷാവിധി സംബന്ധിച്ച് പ്രോസിക്യൂഷൻ്റെയും പ്രതിഭാഗത്തിൻ്റെയും വാദം കേട്ടതിന് ശേഷമാണ് വിധി പ്രഖ്യാപിക്കുന്നത് കോടതി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിയത്. 
നടി ഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്. പരാതിയില്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പൊലീസിന് കേസ് എടുക്കാന്‍ ആകില്ലെന്നാണ് പ്രാഥമിക നിഗമനം. 

© The News Journalist. All Rights Reserved, . Design by The Design Shop