Loading
loading..

കഞ്ചിക്കോട് ബ്രൂവറിക്കെതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ്

കഞ്ചിക്കോട് ബ്രൂവറിക്കെതിരെ പ്രക്ഷോഭത്തിന് കോൺഗ്രസ്. എലപ്പള്ളി പഞ്ചായത്തിൽ ബ്രുവറിക്കെതിരെ പ്രതിഷേധധം നടത്തും. കൂടാതെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു. കഴിഞ്ഞ എൽഡിഫ് സർക്കാരിൻ്റെ കാലത്തെ ഏറ്റവും വലിയ അഴിമതി ആയിരുന്നു ബ്രൂവറിയെന്ന് രമേശ് ചെന്നിത്തല വിമർശിച്ചു. 1999 ലെ തീരുമാനം അട്ടിമറിച്ചാണ് കഞ്ചിക്കോട്ട് പുതിയ ഡിസ്ലറിയും ബ്രൂവറിയും ആരംഭിക്കാൻ ഉള്ള തീരുമാനം.

നിരവധി കേസുള്ള ഓയാസിസ് കമ്പനിയെ സിപിഐഎം പണം ഉണ്ടാക്കാനുള്ള മാർഗമായാണ് കാണുന്നത്. സിപിഐഎംൻ്റെ കറവ പശുവാണ് എക്സൈസ് വകുപ്പ്. രാജഭരണ കാലത്ത് പോലും നടക്കാത്ത കാര്യങ്ങളാണ് എൽഡിഫ് സർക്കാർ നടപ്പാക്കിയത്. ടെണ്ടർ വിളിക്കാതെ ഒയാസിസിന് അനുവാദം കൊടുക്കാത്തത് വലിയ അഴിമതി. പാലക്കാട് കഞ്ചിക്കോട് , പുത്വശ്ശേരി പ്രദേശം ജലദൗർലഭ്യമുള്ള പ്രദേശം. 1.5 കോടി ലിറ്റർ വെള്ളം ആവശ്യമുള്ള വ്യവസായമാണ് ഇവിടെ നടപ്പാക്കാൻ നോക്കുന്നത്.

ഇവിടെയെല്ലാം മഴ നിഴൽ പ്രദേശമാണ്. മന്ത്രി രാജേഷ് തൻ്റെ നിലപാട് ഇക്കാര്യത്തിൽ വ്യക്തമാക്കണം. രാജേഷ് എന്തുകൊണ്ട് കാര്യങ്ങൾ വിശദീകരിക്കുന്നില്ല. മുഖ്യമന്ത്രി നേരിട്ട് അറിഞ്ഞാണ് ഈ അഴിമതി. ഭരണം അവസാനിക്കും മുൻപുള്ള കടുംവെട്ടാണ് ഇത്. സമര പരിപാടികളെ കുറിച്ച് കോൺഗ്രസ് ആലോചിച്ച് തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
അതേസമയം ഒയാസിസിന് നൽകിയത് പ്രാരംഭ അനുമതിയെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. ജലം നൽകുന്നതിന് വാട്ടർ അതോറിറ്റിയുടെ അനുമതി ഉണ്ട്. റെയിൻ ഹാർവെസ്റ്റിങ് പദ്ധതിയും കമ്പനി സമർപ്പിച്ചു.
 

Advertisement

Trending News

Breaking News
ഇന്ത്യൻ സൂപ്പർ ലീ​ഗ് ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനിലയിൽ കുരുക്കി കേരള ബ്ലാസ്റ്റേഴ്സ്. ഇരുടീമുകൾക്കും ​ഗോൾ നേടാൻ കഴിഞ്ഞില്ല. മത്സരത്തിന്റെ 30-ാം മിനിറ്റിൽ ഐബാൻബ ഡോഹ്ലിംഗ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ബ്ലാസ്റ്റേഴ്സ് സംഘം 10 പേരായി ചുരുങ്ങിയിരുന്നു. 
ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിനും ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിലും മലയാളി താരം സഞ്ജു സാംസണ് ഇടം ലഭിച്ചില്ല. ഇന്ത്യൻ ട്വന്റി 20 ടീമിൽ കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ മൂന്നിലും സെഞ്ച്വറി നേട്ടം സ്വന്തമാക്കിയ സഞ്ജുവിന് ഏകദിന ടീമിലും ഇടം ലഭിക്കുമെന്ന് വിലയിരുത്തിയിരുന്നു.
പാറശ്ശാല ഷാരോണ്‍ വധകേസില്‍ ശിക്ഷാവിധി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. ശിക്ഷാവിധി സംബന്ധിച്ച് പ്രോസിക്യൂഷൻ്റെയും പ്രതിഭാഗത്തിൻ്റെയും വാദം കേട്ടതിന് ശേഷമാണ് വിധി പ്രഖ്യാപിക്കുന്നത് കോടതി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിയത്. 
നടി ഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്. പരാതിയില്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പൊലീസിന് കേസ് എടുക്കാന്‍ ആകില്ലെന്നാണ് പ്രാഥമിക നിഗമനം. 

© The News Journalist. All Rights Reserved, . Design by The Design Shop