സംഘർഷം രൂക്ഷമായ മണിപ്പൂരിൽ അടിയന്തിര നീക്കവുമായി സർക്കാർ. മുഖ്യമന്ത്രി ബിരേൻ സിംഗ് ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യയുമായി കൂടിക്കാഴ്ച നടത്തി. ഇംഫാലിലെ രാജ്ഭവനിൽ വച്ചായിരുന്നു കൂടിക്കാഴ്ച. സംസ്ഥാനത്തെ നിലവിലെ സാഹചര്യം മുഖ്യമന്ത്രി വിശദീകരിച്ചു. സംഘർഷം വീണ്ടും ഉണ്ടായ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി അടിയന്തര മന്ത്രിസഭാ യോഗവും ചേർന്നിരുന്നു. കഴിഞ്ഞ ദിവസം ജിരിബാമിൽ ഉണ്ടായ ആക്രമണത്തിൽ അഞ്ചു പേരാണ് കൊല്ലപ്പെട്ടത്. ബിഷ്ണു പുരിലുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
മണിപ്പൂരിലെ മുൻ മുഖ്യമന്ത്രിയുടെ വീടിന് നേരെയും ആക്രമണം ഉണ്ടായി. പ്രദേശത്ത് ഹെലികോപ്റ്റർ പെട്രോളിങ് ആരംഭിച്ചിട്ടുണ്ടെന്നും വിവിധ മേഖലകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും മണിപ്പൂർ പൊലീസ് അറിയിച്ചു. ഇംഫാലിൽ കഴിഞ്ഞ ദിവസമുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെയാണ് വിവിധ ഇടങ്ങളിൽ വെടിവെപ്പും ആക്രമണവും ശക്തമായത്. ജിരിബാബിൽ ഉണ്ടായ വെടിവെപ്പിൽ മരണസംഖ്യ ഉയരുകയാണ്. ഒരാഴ്ചക്കിടെ വിവിധ ഇടങ്ങളിലുണ്ടായ ആക്രമണങ്ങളിലായി 12 പേർ കൊല്ലപ്പെട്ടു.
© The News Journalist. All Rights Reserved, .
Design by The Design Shop