കൊല്ലം :മൈനാഗപള്ളിയിൽ സ്ത്രീയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അജ്മലിനെ മർദിച്ചതിൽ കേസെടുക്കാൻ പൊലീസ്.
സുഹൃത്തിനും, കണ്ടാലറിയുന്നവർക്കുമെതിരെയാണ് കേസെടുക്കുക. അജ്മലിൻ്റെ വൈദ്യ പരിശോധനാ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
അപകടശേഷം രക്ഷപ്പെട്ട് ഇടക്കുളങ്ങരയിലെ സുഹൃത്തിൻ്റെ വീട്ടിൽ എത്തിയപ്പോൾ അജ്മലിന് മർദനമേറ്റിരുന്നു. തനിക്ക് മർദ്ധനമേറ്റെന്ന് അജ്മൽ പോലീസിന് മൊഴി നൽകിയിരുന്നു. തുടർന്നാണ് സംഭവത്തിൽ പൊലീസ് നടപടി സ്വീകരിക്കുന്നത്. യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ പ്രതികളായ അജ്മലിനെയും ശ്രീക്കുട്ടിയെയും റിമാൻഡ് ചെയ്തിരുന്നു. പ്രതികൾ ബോധപൂർവ്വം യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റിയെന്ന് റിമാൻഡ് റിപ്പോർട്ട്.
കേസിൽ ഇരുവർക്കുമെതിരെ നരഹത്യാക്കുറ്റം ചുമത്തിയിരുന്നു. ശ്രീക്കുട്ടിക്കെതിരെ പ്രേരണക്കുറ്റവും ചുമത്തിയിരുന്നു. മദ്യലഹരിയിലായിരുന്നു ഇരുവരുടെയും യാത്ര അജ്മൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. സംഭവത്തിന് പിന്നാലെ ശ്രീക്കുട്ടിയെ കൊല്ലത്തെ വലിയത്ത് ആശുപത്രി മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു.
© The News Journalist. All Rights Reserved, .
Design by The Design Shop