പിണങ്ങോട്: വയനാട് പൊഴുതന പഞ്ചായത്തിലെ കൈ പെട്ടി കടവിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. പുൽപ്പള്ളി മുള്ളൻകൊല്ലി പരുത്തി പാറയിൽ സിബി -ജിഷ ദമ്പതികളുടെ മകൻ ഇവാൻ(14)ആണ് മുങ്ങി മരിച്ചത്. ഓണാവധിക്ക് അമ്മയുടെ വീടായ കാവുംമന്ദത്തു വിരുന്നു വന്നതായിരുന്നു കുട്ടി. അമ്മാവനോടും മറ്റു ബന്ധുക്കളായ കുട്ടികളോടുമൊപ്പം പുഴയിൽ വെള്ളം കുറഞ്ഞ ഭാഗത്ത് നീന്തുന്നതിനിടെ നന്നായി നിന്താൻ അറിയുന്ന കുട്ടി ഒഴുക്കിൽ പെടുകയായിരുന്നു. ഫയർ ഫോഴ്സ് ഉൾപ്പെടെ പുഴയിൽ തിരച്ചിൽ നടത്താൻ നേതൃത്വം നൽകി. തുടർന് കല്പറ്റ ജീവൻ രക്ഷാ സമിതി പ്രവർത്തകർ ആണ് കുട്ടിയെ കണ്ടെത്തിയത്. ഹോസ്പിറ്റലിൽ എത്തിച്ചു മരണം സ്ഥിതീകരിച്ചു. മൃതദേഹം ഇപ്പോൾ കല്പറ്റ ഗവണ്മെന്റ് ആശുപത്രിയിൽ.
© The News Journalist. All Rights Reserved, .
Design by The Design Shop