കോഴിക്കോട്: സൈബര്‍ ആക്രമണം കാരണം ആത്മഹത്യ ചെയ്യേണ്ട അവസ്ഥയാണെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് പരാതിയുമായി ലോറി ഉടമ മനാഫ്. പോലീസില്‍ നല്‍കിയ പരാതിയില്‍ നടപടി വേണം എന്നാവശ്യപ്പെട്ടാണ് മനാഫ് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്.
അര്‍ജുന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം കുടുംബാംഗങ്ങള്‍ മനാഫിനെതിരെ ചില ആരോപണങ്ങളുമായി മുന്നോട്ടുവന്നിരുന്നു. എന്നാല്‍ വൈകാതെ മനാഫ് അവരുമായി സംസാരിച്ച് തെറ്റിദ്ധാരണകള്‍ പരിഹരിച്ചിരുന്നു. എന്നാല്‍ അര്‍ജുന്റെ കുടുംബത്തിനും മനാഫിനും നേരെയുള്ള സൈബര്‍ ആക്രമണം ഇപ്പോഴും തുടരുകയാണ്.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ആത്മഹത്യ ചെയ്യേണ്ട അവസ്ഥയാണെന്നും കത്തില്‍ മനാഫ് പറയുന്നു. വര്‍ഗീയ പ്രചാരണങ്ങളടക്കം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കാണിച്ചാണ് മനാഫ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്.
© The News Journalist. All Rights Reserved, .
Design by The Design Shop