Loading
loading..

ബിഎസ്എൻഎല്ലിന് ഇനി പുതിയ ലോഗോ; പുതിയ ഏഴ് സേവനങ്ങൾ അവതരിപ്പിച്ചു

ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (ബിഎസ്എൻഎൽ) പുതിയ ലോഗോ പുറത്തിറക്കി. രാജ്യവ്യാപകമായി 4ജി നെറ്റ്‌വർക്ക് ലോഞ്ചിന് മുന്നോടിയായി, സ്പാം-ബ്ലോക്കിംഗ്, വൈഫൈ റോമിംഗ് സേവനം, ഇൻട്രാനെറ്റ് ടിവി എന്നിവ പുതിയ ഏഴ് സേവനങ്ങൾ ബിഎസ്എൻഎൽ അവതരിപ്പിച്ചു. അതേസമയം പുതിയ ലോഗോയിൽ ഇന്ത്യ എന്നതിന് പകരം ഇന്ത്യ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ എം സിന്ധ്യയാണ് പുതിയ ലോഗോ അവതരിപ്പിച്ചത്. പുതിയ സ്പാം ബ്ലോക്കിംഗ് സംവിധാനത്തിലൂടെ ഉപയോക്താവിന് മുന്നറിയിപ്പ് നൽകാതെ തന്നെ സ്പാം എസ്എംഎസ്, തട്ടിപ്പ് എന്നവയിൽ നിന്ന് സുരക്ഷ ഉറപ്പാക്കുന്നുവെന്ന് ബിഎസ്എൻഎൽ അവകാശപ്പെടുന്നു. കൂടാതെ ടെൽകോ വൈ-ഫൈ റോമിംഗാണ് മറ്റൊരു സവിശേഷമായ ഫീച്ചർ. ഇത് ബിഎസ്എൻഎൽ നെറ്റ്വർക്ക് ഉപയോക്താക്കൾക്ക് യാത്ര ചെയ്യുമ്പോൾ ഏത് ബിഎസ്എൻഎൽ എഫ്ടിടിഎച്ച് വൈ-ഫൈ നെറ്റ്വർക്കിലേക്കും കണക്റ്റുചെയ്യാൻ പ്രാപ്തമാക്കുന്നു.

എനി ടൈം സിം (എടിഎസ്) കിയോസ്കുകൾ ഉപയോഗിച്ച് പുതിയ ബിഎസ്എൻഎൽ സിം കാർഡുകൾ വാങ്ങുന്നത് ബിഎസ്എൻഎൽ എളുപ്പമാക്കുന്നു. മൊബൈൽ ടവർ വഴിയടക്കമുള്ള നെറ്റ് വർക്കുകൾ തടസ്സപ്പെടുമ്പോൾ സാറ്റലൈറ്റ് വഴി സുഗമമായി മൊബൈൽ ഫോണുകളും സേവനങ്ങളും പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഡി2ഡി സർവീസും ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുണ്ട്. അതുപോലെ ദുരന്തനിവാരണത്തിനായി ഒറ്റത്തവണ പരിഹാര നെറ്റ്‌വർക്ക് സേവനവും ഖനന മേഖലയ്ക്ക് സുരക്ഷിതമായ 5ജി നെറ്റ്‌വർക്കും ബിഎസ്എൻഎൽ പ്രഖ്യാപിച്ചു.
 

Advertisement

Trending News

Breaking News
കേരള ഗവര്‍ണര്‍ക്ക് മാറ്റം. ആരിഫ് മുഹമ്മദ് ഖാനെ ബിഹാര്‍ ഗവര്‍ണറാക്കി ഉത്തരവിറങ്ങി. രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ കേരള ഗവര്‍ണറാകും. ഗോവയിൽ നിന്നുള്ള ബിജെപി നേതാവാണ് ആർലെകർ.
ജമ്മുകാശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് 5 സൈനികർക്ക് വീരമൃത്യു. നിരവധി സൈനികർക്ക് പരിക്കേറ്റു. പൂഞ്ചിലെ ബൽനോയ് മേഖലയിലെ മെന്ഥാറിലാണ് അപകടമുണ്ടായത്. സൈനികർ സഞ്ചരിച്ചിരുന്ന ട്രക്ക് 350 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. 
വിഖ്യാത സംവിധായകൻ‌ ശ്യാം ബെനഗൽ (90) അന്തരിച്ചു. ഏറെക്കാലമായി വൃക്കരോഗബാധിതനായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വൈകിട്ട് ആറരയോടെയായിരുന്നു അന്ത്യമെന്നും സംസ്കാരം പിന്നീട് തീരുമാനിക്കുമെന്നും മകൾ പിയ ബെനഗൽ അറിയിച്ചു.
മോശം ആരോഗ്യ നിലയെ തുടർന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താനെയിലെ അകൃതി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. 
നരഹത്യ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ അല്ലു അർജുന് നോട്ടീസ്. നാളെ ഹാജരാകാനാണ് നിർദേശം. ചിക്കഡ്പള്ളി പൊലീസാണ് നോട്ടീസ് അയച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്‌റ്റേഷനിൽ ഹാജരാകാനാണ് താരത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
നരഹത്യ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ അല്ലു അർജുന് നോട്ടീസ്. നാളെ ഹാജരാകാനാണ് നിർദേശം. ചിക്കഡ്പള്ളി പൊലീസാണ് നോട്ടീസ് അയച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്‌റ്റേഷനിൽ ഹാജരാകാനാണ് താരത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

© The News Journalist. All Rights Reserved, . Design by The Design Shop