Loading
loading..

നീലേശ്വരം വെടിക്കെട്ട് അപകടം; ആദ്യ മൂന്ന് പ്രതികൾക്ക് ജാമ്യം

കാസർഗോഡ് നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ആദ്യ മൂന്ന് പ്രതികൾക്കും ജാമ്യം. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ്‌ ഉൾപ്പെടെയുള്ളവർക്കാണ് ഹോസ്ദുർഗ് കോടതി ജാമ്യം അനുവദിച്ചത്. കേസിൽ വെടിക്കെട്ടിലെ സഹായിയുൾപ്പടെ നാല് പ്രതികളാണ് അറസ്റ്റിലായിരുന്നത്. ഇവർക്ക് നേരെ വധശ്രമത്തിനും സ്‌ഫോടകവസ്തു നിയമപ്രകാരമുള്ള വകുപ്പുകളും ഉൾപ്പെടെ ചുമത്തിയിരുന്നു.

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിന്റെ ആദ്യദിനത്തിലാണ് അപകടം നടന്നത്. രാത്രി 12 മണിയോടെയായിരുന്നു സംഭവം. ചൈനീസ് പടക്കം പൊട്ടിക്കുന്നതിനിടെ കമ്പപ്പുരയ്ക്ക് മുകളിലേക്ക് തീപ്പൊരി വന്ന് പതിക്കുകയായിരുന്നു. പടക്കശേഖരം സൂക്ഷിച്ചിരുന്ന കമ്പപ്പുരയും വെടിക്കെട്ട് സ്ഥലവും തമ്മിലുള്ള ദൂരം വെറും മൂന്നരയടി മാത്രമായിരുന്നു. നൂറ് മീറ്റർ അകലം വേണമെന്ന ചട്ടങ്ങൾ കാറ്റിൽപ്പറത്തിയായിരുന്നു വെടിക്കെട്ട്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ചുതോറ്റ ചടങ്ങ് പുരോഗമിക്കുന്നതിനിടെയാണ് കമ്പപ്പുര തീഗോളമായി മാറിയത്.

പടക്കപുരയ്ക്ക് അടുത്ത് വച്ച് പടക്കത്തിന് തിരികൊളുത്തുകയും, കാണികൾക്ക് സമീപം പടക്കം അലക്ഷ്യമായി കൈകാര്യം ചെയ്യുകയും ചെയ്തുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കമ്പപ്പുരയ്ക്ക് ചുറ്റും ക്ഷേത്രപരിസരത്തുമായി ഈ സമയം മൂവായിരത്തോളം പേർ ഉണ്ടായിരുന്നു. കമ്പപ്പുരയ്ക്ക് സമീപത്തുണ്ടായിരുന്നവർക്കാണ് പൊള്ളലേറ്റത്. അപകടത്തിൽ പരുക്കേറ്റ 95 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ ഉള്ളത്. അഞ്ചുപേർ വെന്റിലേറ്ററിൽ തുടരുകയാണ്. ആശുപത്രിയിലുള്ളവരുടെ ചികിത്സ ചിലവ് സർക്കാർ വഹിക്കുമെന്ന് മന്ത്രി സഭായോഗത്തിൽ തീരുമാനിച്ചിരുന്നു.

Advertisement

Trending News

Breaking News
എംഎൽഎ സ്ഥാനം രാജിവെച്ച് പി വി അൻവ‍ർ. രാവിലെ സ്പീക്കറെ കണ്ട് അൻവർ രാജിക്കത്ത് കൈമാറി. നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് അൻവർ രാജി സമർപ്പിച്ചിരിക്കുന്നത്. എംഎൽഎ സ്ഥാനത്തു നിന്നുള്ള അയോ​ഗ്യതാ നീക്കം മുൻകൂട്ടി കണ്ടാണ് അൻവറിൻ്റെ രാജി
സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ അടച്ചിട്ടുള്ള സമരം തുടങ്ങി. ഇന്ന് ഉച്ചയ്ക്ക് 12 വരെയാണ് പമ്പുകൾ അടച്ചിടുക. കോഴിക്കോട് എലത്തൂരിൽ ഡീലർമാരെ, ടാങ്കർ ലോറി ഡ്രൈവർമാർ കയ്യേറ്റം ചെയ്തെന്ന് ആരോപിച്ചാണ് പെട്രോൾ പമ്പുടമകളുടെ സമരം.
പീച്ചി ഡാമിൻ്റെ റിസർവോയറിൽ കുളിക്കാനിറങ്ങിയ നാല് പെൺകുട്ടികൾ അപകടത്തിൽപ്പെട്ടു. നാലുപേരെയും നാട്ടുകാർ രക്ഷപ്പെടുത്തി തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിച്ചു. മൂന്നു പേർ ഗുരുതരാവസ്ഥയിലെന്ന് പൊലീസ് പറഞ്ഞു.
എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഭരണമാറ്റം. ആര്‍ച്ച ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്ക് പുതിയ ചുമതല. മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വികാരിയായി ഭരണം നടത്തും. 
സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ 185 കോടിയുടെ അഴിമതി നടന്നുവെന്ന് എഫ്‌ഐഒ. സിഎംആര്‍എല്‍ ചെലവുകള്‍ പെരുപ്പിച്ചുകാട്ടി അഴിമതി പണം അതില്‍ ഉള്‍പ്പെടുത്തി. എസ്എഫ്‌ഐഒ നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യങ്ങള്‍ കണ്ടെത്തിയെന്ന് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍.

© The News Journalist. All Rights Reserved, . Design by The Design Shop