Loading
loading..

കാശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കില്ലെന്ന് നരേന്ദ്ര മോദി

കാശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചത് അംബേദ്കര്‍ക്കുള്ള ശ്രദ്ധാഞ്ജലിയെന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ നാസിക്കില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റേത് നുണയുടെ കടയെന്നും മോദി വിമര്‍ശിച്ചു. കര്‍ണാടകയിലും ഹിമാചലിലും തെലങ്കാനയിലും അധികാരത്തില്‍ വന്നത് നുണ പരത്തിയെന്നും അധികാരത്തില്‍ വന്നതോടെ വാഗ്ദാനങ്ങള്‍ മറന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖജനാവ് കാലിയായി. അഴിമതി പെരുകി. മറ്റു പാര്‍ട്ടികളുടെ സഹായത്തോടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട ഗതികേടിലാണ് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് ജയിക്കാന്‍ വേണ്ടി എസ് സി, എസ് ടി,ഒ ബി സി വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ദ ഉണ്ടാക്കുന്നുവെന്ന് മോദി ആരോപിച്ചു.

കോണ്‍ഗ്രസ് ഭരണഘടനയെ അപമാനിക്കുകയാണെന്നും ഭരണഘടനയെ സംരക്ഷിക്കുന്നവര്‍ എന്ന് പറഞ്ഞു കാലി പേജുകളുള്ള ഭരണഘടനയുമായി കറങ്ങുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യം ഭരിക്കുന്നത് പാവപ്പെട്ടവനെ കുറിച്ച് ചിന്തിക്കുന്ന സര്‍ക്കാരാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 25 കോടി പേരെ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കിയെന്നും പാവപ്പെട്ടവര്‍ക്കായി നിരവധി കേന്ദ്ര പദ്ധതികള്‍ നടപ്പാക്കിയെന്നും മോദി വ്യക്തമാക്കി. അതിന്റെ ഗുണം മഹാരാഷ്ട്രയില്‍ ലഭിക്കുന്നതിന് സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം തന്നെ കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് ഗുണകരമാകുന്ന പദ്ധതികള്‍ക്കെല്ലാം എതിരാണെന്നും വിമര്‍ശിച്ചു.

Advertisement

Trending News

Breaking News
വിഖ്യാത സംവിധായകൻ‌ ശ്യാം ബെനഗൽ (90) അന്തരിച്ചു. ഏറെക്കാലമായി വൃക്കരോഗബാധിതനായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വൈകിട്ട് ആറരയോടെയായിരുന്നു അന്ത്യമെന്നും സംസ്കാരം പിന്നീട് തീരുമാനിക്കുമെന്നും മകൾ പിയ ബെനഗൽ അറിയിച്ചു.
മോശം ആരോഗ്യ നിലയെ തുടർന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താനെയിലെ അകൃതി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. 
നരഹത്യ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ അല്ലു അർജുന് നോട്ടീസ്. നാളെ ഹാജരാകാനാണ് നിർദേശം. ചിക്കഡ്പള്ളി പൊലീസാണ് നോട്ടീസ് അയച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്‌റ്റേഷനിൽ ഹാജരാകാനാണ് താരത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
നരഹത്യ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ അല്ലു അർജുന് നോട്ടീസ്. നാളെ ഹാജരാകാനാണ് നിർദേശം. ചിക്കഡ്പള്ളി പൊലീസാണ് നോട്ടീസ് അയച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്‌റ്റേഷനിൽ ഹാജരാകാനാണ് താരത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കോഴിക്കോട്: ദേശീയപാതയില്‍ വടകര കരിമ്പനപ്പാലത്ത് വാഹനത്തില്‍ രണ്ടു പേര്‍ മരിച്ച നിലയില്‍. കാരവനിലാണ് രണ്ടു പുരുഷന്‍മാരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ചത് മലപ്പുറം സ്വദേശികള്‍ ആണെന്ന് സൂചന.
കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥിനിയെ  മരിച്ച നിലയിൽ കണ്ടെത്തി.
2025 ചാമ്പ്യൻസ് ട്രോഫിക്കുള്ള ഹൈബ്രിഡ് മോഡലിന് ഒടുവിൽ ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അംഗീകാരം നൽകിയതായി റിപ്പോർട്ട്. ഇതോടെ ടൂര്‍ണമെന്റിലെ മത്സരങ്ങള്‍ പാകിസ്താനിലും ദുബായിലുമായി നടക്കും.

© The News Journalist. All Rights Reserved, . Design by The Design Shop