കണ്ണൂരില്‍ നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു. കണ്ണൂര്‍ മലയാംപടിയില്‍ ഇന്നു പുലര്‍ച്ചെ നാലിനുണ്ടായ അപകടത്തില്‍ കായംകുളം മുതുകുളം സ്വദേശി അഞ്ജലി, കരുനാഗപ്പള്ളി തേവലക്കര സ്വദേശി ജെസി മോഹന്‍ എന്നിവരാണ് മരിച്ചത്.
ദേവ കമ്യൂണിക്കേഷന്‍ കായംകുളം എന്ന നാടക സംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തില്‍പ്പെട്ടത്. രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയില്‍ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. മലയാംപടി എസ് വളവില്‍ വെച്ചാണ് ബസ് മറിഞ്ഞത്. മുന്‍വശത്ത് ഇരുന്ന രണ്ടുപേരാണ് മരിച്ചത്.
14 പേരാണ് നാടക സംഘത്തിലുണ്ടായിരുന്നത്. പരുക്കേറ്റ 9 പേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ നില ഗുരുതരമാണ്. ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. നാടകസംഘത്തിന് വഴിതെറ്റി ഗൂഗിള്‍ മാപ്പിന്റെ സഹായതത്തോടെയാണ് ഈ റോഡിലൂടെ സഞ്ചരിച്ചത്. താഴേക്ക് മറിഞ്ഞ ബസ് മരത്തില്‍ തട്ടിയാണ് നിന്നത്.
© The News Journalist. All Rights Reserved, .
Design by The Design Shop