കൊച്ചി : സൂര്യനെല്ലി ബലാത്സംഗക്കേസ് അതിജീവിതയുടെ പേര് വെളിപ്പെടുത്തിയതിന് മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുക്കാന്‍ പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം. 'നിര്‍ഭയം' എന്ന ആത്മകഥയിലാണ് മുന്‍ ഡിജിപി സിബി മാത്യൂസ് ബലാത്സംഗ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയത്. നടപടി നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഐ പി സി 228 എ പ്രകാരമാണ് കേസെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.
ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത നടപടിയാണിതെന്ന് കോടതി വിശേഷിപ്പിച്ചു. പുസ്തകത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പേരും പെണ്‍കുട്ടി പഠിച്ച സ്ഥാപനങ്ങളുടെ വിവരങ്ങളും ഉള്ളതിനാല്‍ ആളെ മനസിലാക്കാന്‍ സാധിക്കുമെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ നിരീക്ഷിച്ചു.
2017 ലാണ് സിബി മാത്യൂസിന്റെ പുസ്തകം പുറത്തിറങ്ങുന്നത്. 2019ലാണ് പൊലീസ് ഉദ്യോഗസ്ഥനായ കെ കെ ജോഷ്വാ സിബി മാത്യൂസിനെതിരെ കേസെടുക്കണമെന്ന് ആവശ്യമുന്നയിച്ച് പരാതി സമര്‍പ്പിച്ചത്. ഇതില്‍ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് ഇദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ നിർദ്ദേശം വന്നിരിക്കുന്നത്.
© The News Journalist. All Rights Reserved, .
Design by The Design Shop