കുവൈത്ത്: 50 പേരുടെ മരണത്തിന് ഇടയാക്കിയ മംഗഫിലെ ലേബര്‍ ക്യാമ്പ് അഗ്നിബാധയ്ക്ക് പിന്നാലെ കുവൈത്തില്‍ വീണ്ടും തീപിടുത്തം. മഹ്ബൂല ബ്ലോക്ക് ഒന്നിലാണ് തീപിടുത്തം ഉണ്ടായത്. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി തീ നിയന്ത്രണ വിധേയമാക്കി. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമീക റിപ്പോര്‍ട്ട്. പരിക്കേറ്റവരെ അദാന്‍ ആശുപത്രിയിലേക്ക് മാറ്റി.
വെള്ളിയാഴ്ച വൈകുന്നേരമാണ് തീപിടുത്തമുണ്ടായത്. രണ്ടാം നിലയില്‍ നിന്നും തീ കണ്ട് പ്രാണരക്ഷാര്‍ത്ഥം താഴേക്ക് ചാടിയ മൂന്ന് പേരുടെ നില ഗുരതരമാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. എങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്ത് വന്നിട്ടില്ല.
© The News Journalist. All Rights Reserved, .
Design by The Design Shop