തിരുവനന്തപുരം : ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിയാണ് മരിച്ചത്. തിരുവനന്തപുരത്തെ സര്‍ക്കാര്‍ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായിരുന്നു. സംഭവത്തില്‍ പൂജപ്പുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിദ്യാർഥിനി വീട്ടിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണം. സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള അധിക്ഷേപമാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
നെടുമങ്ങാട് സ്വദേശിയയും ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസറുമായ യുവാവുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. കുറച്ചുനാളുകൾക്കുമുമ്പ് ഇരുവരും വേർപിരിഞ്ഞിരുന്നു. ഇതിന് പിന്നാലെ രണ്ടു പേരുടേയും പോസ്റ്റുകൾക്ക് താഴെ ഫോളോവർമാർ ചേരിതിരിഞ്ഞ് കമന്റുകളിടുന്നത് പതിവായിരുന്നു. വ്യക്തിപരമായ അധിക്ഷേപം ഉൾപ്പെടെ കമന്റുകളിൽ ഉണ്ടായിരുന്നു. ഇതിൽ മനം നൊന്തായിരുന്നു ആത്മഹത്യ. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് തൃക്കണ്ണാപുരത്തെ വാടക വീട്ടിലേക്ക് എത്തിച്ചു. ശാന്തി കവാടത്തിൽ സംസ്കാരം നടക്കും. ഇതിനകം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്കാര ചടങ്ങുകൾക്ക് ശേഷം കുടുംബം പരാതി നൽകുമെന്നാണ് വിവരം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056)
© The News Journalist. All Rights Reserved, .
Design by The Design Shop