ട്രിനിഡാഡ് ആൻഡ് ടൊബാഗോ: ട്വന്റി ട്വന്റി ലോകകപ്പിൽ പുതു ചരിത്രം രചിച്ച് ന്യൂസിലാൻഡ് പേസ് ബൗളർ ലോക്കി ഫെർഗൂസൺ. പാപ്പുവ ന്യൂ ഗുനിയയ്ക്കെതിരായ മത്സരത്തിൽ നാല് ഓവർ എറിഞ്ഞ ഫെർഗുസൺ ഒരു റൺസ് പോലും വിട്ടുകൊടുത്തില്ല. മൂന്ന് വിക്കറ്റും ഫെർഗൂസൺ സ്വന്തമാക്കി. ട്വന്റി 20 ക്രിക്കറ്റിൽ ഇത് രണ്ടാം തവണയാണ് ഇത്തരമൊരു ചരിത്രമുണ്ടാകുന്നത്.
2021ൽ പനാമയ്ക്കെതിരായ മത്സരത്തിൽ കാനഡയുടെ സാദ് ബിൻ ഒരു റൺസ് പോലും വിട്ടുകൊടുക്കാതെ നാല് ഓവർ പൂർത്തിയാക്കിയിരുന്നു. ട്വന്റി 20 ലോകകപ്പിൽ പാപ്പുവ ന്യൂ ഗുനിയയ്ക്കെതിരെ കിവിസ് ബൗളർമാർ ആധിപത്യം സൃഷ്ടിച്ചുകഴിഞ്ഞു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പിഎൻജി 78 റൺസിൽ ഓൾ ഔട്ടായി
ട്രെന്റ് ബോൾട്ട്, ഇഷ് സോധി, ടിം സൗത്തി എന്നിവർ രണ്ട് വീതം വിക്കറ്റുകളുമെടുത്തു. അവശേഷിച്ച ഒരു വിക്കറ്റ് മിച്ചൽ സാന്റർ സ്വന്തമാക്കി. ലോക കപ്പിൽ നിന്ന് ഇരു ടീമുകളും നേരത്തെ പുറത്തായതിനാൽ മത്സരഫലം എന്തു തന്നെയായാലും അത് അപ്രസക്തമാണ്.
© The News Journalist. All Rights Reserved, .
Design by The Design Shop