ചണ്ഡിഗഡ്: ഹരിയാന കോണ്‍ഗ്രസ് എംഎല്‍എ കിരണ്‍ ചൗധരിയും മകളും പാര്‍ട്ടിയില്‍ നിന്നും രാജി വച്ചു. കഴിഞ്ഞ ലോക്‌സഭ ഇലക്ഷനില്‍ മകള്‍ ശ്രുതി ചൗധരിക്ക് വേണ്ടി ഭിവാനി ലോകസഭാ സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചില്ല. അതിലുള്ള അതൃപ്തിയാണ് ഇവരുടേയും രാജിക്ക് പിന്നിലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. മുന്‍ എംപിയാണ് ശ്രുതി ചൗധരി.
ഹരിയാനയിലെ തോഷം നിയമസഭ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് കിരണ്‍ ചൗധരി. നാളെ രാവിലെ ഇരുവരും ബിജെപിയില്‍ ചേര്‍ന്നേക്കും. കിരണ്‍ ചൗധരി ബിജെപിയില്‍ ചേരുന്നതോടെ വരുന്ന രാജ്യസഭ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വ്യക്തമായ മുന്‍തൂക്കം ലഭിക്കും.
രാജീവ് ഗാന്ധിയുടെ കാലത്താണ് കിരണ്‍ ചൗധരി കോണ്‍ഗ്രസില്‍ ചേരുന്നത്. 1986-ല്‍ ഓള്‍ ഇന്ത്യ മഹിള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി. 69ാം വയസില്‍ കിരണ്‍ ചൗധരി മകള്‍ക്കൊപ്പം ബിജെപിയില്‍ പുതിയ രാഷ്ട്രീയ കരുനീക്കത്തിന് തുടക്കം കുറിക്കാന്‍ ഒരുങ്ങുകയാണ്.
© The News Journalist. All Rights Reserved, .
Design by The Design Shop