Loading
loading..

മുഖ്യമന്ത്രിക്കും സര്‍ക്കാരിനും രൂക്ഷ വിമര്‍ശനം: ഭരണ വിരുദ്ധ വികാരം അംഗീകരിച്ച് സിപിഎം സംസ്ഥാന സമിതി

തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പിലെ വലിയ പരാജയത്തിന് ശേഷം ചേര്‍ന്ന സിപിഎം പ്രവര്‍ത്തക സമിതി യോഗത്തില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും രൂക്ഷ വിമര്‍ശനം. സര്‍ക്കാരിനൊപ്പം മുഖ്യമന്ത്രിയുടെ ശൈലിയും വിമര്‍ശിക്കപ്പെട്ടു. ആദ്യമായാണ് സിപിഎമ്മില്‍ മുഖ്യമന്ത്രിക്ക് എതിരായ് ശബ്ദം ഉയരുന്നത്. ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടുണ്ടെന്ന് പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ അടുത്തിടെ സമ്മതിച്ചെങ്കിലും മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താന്‍ നേതാക്കളാരും തയാറായിരുന്നില്ല.

ഭരണവിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമെന്ന് സംസ്ഥാന സമിതി പ്രതിനിധികള്‍ കുറ്റപ്പെടുത്തി. ഭരണ വിരുദ്ധ വികാരം തിരിച്ചടിയായെന്ന് വിമര്‍ശനമുണ്ടെന്ന് സീതാറാം യെച്ചൂരിയും അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ പ്രീണനം തിരിച്ചടിയായെന്നും നവകേരള സദസ് ഗുണം ചെയ്തില്ലെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. തിരുത്തല്‍ നടപടികള്‍ ശക്തമാക്കണമെന്നും ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. 

അടിസ്ഥാന വിഭാഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്നും അകന്നുവെന്നും പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തുന്നില്ല. ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെ മുടങ്ങിയത് തിരിച്ചടിയായെന്നും റിപ്പോര്‍ട്ടിലുണ്ട്. നവകേരള സദസിന്റെ ഗുണം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല. തെറ്റ് തിരുത്തല്‍ മാര്‍ഗരേഖ തയാറാക്കി മുന്നോട്ട് പോകാനാണ് സംസ്ഥാന സമിതി തീരുമാനം. 

ലോകസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തിയ നവകേരള സദസ് അതിന്റെ ആദ്യ ദിനം മുതല്‍ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ അതിനെ ന്യായികരിക്കാനും എതിര്‍ ശബ്ദമുയര്‍ത്തിയവരെ കൈക്കരുത്ത് കൊണ്ട് നേരിടാനുമായിരുന്നു പാര്‍ട്ടി ശ്രമിച്ചത്. എന്നാല്‍ അതേനടപടികള്‍ ഇപ്പോള്‍ പാര്‍ട്ടിയെ തിരിഞ്ഞ് കുത്തിയിരിക്കുകയാണ്. 

സിപിഐ ഉള്‍പ്പെടെയുള്ള ഘടക കക്ഷികള്‍ ഭരണ വിരുദ്ധ വികാരമാണ് തോല്‍വിക്ക് കാരണമായതെന്ന് പ്രത്യക്ഷമായും ചില സിപിഎം നേതാക്കള്‍ പരോക്ഷമായും പറഞ്ഞപ്പോഴും അത് അംഗീകരിക്കാന്‍ പാര്‍ട്ടി നേതൃത്വമോ മുഖ്യമന്ത്രിയോ തയാറായിരുന്നില്ല. വിമര്‍ശിക്കുന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് മുഖ്യമന്ത്രിയും പാര്‍ട്ടിയും ശ്രമിച്ചത്. ആദ്യമായാണ് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ശൈലിയും വിമര്‍ശിക്കപ്പെടുന്നത്. 
 

Advertisement

Trending News

Breaking News
അണ്ണാ സർവകലാശാല ക്യാമ്പസിൽ വിദ്യാർത്ഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. സുഹൃത്തിനൊപ്പം പള്ളിയിൽ പോയി മടങ്ങിയ പെൺകുട്ടിയാണ് ക്രൂരമായ ബലാത്സംഗത്തിനിരയായത്.
കേരള ഗവര്‍ണര്‍ക്ക് മാറ്റം. ആരിഫ് മുഹമ്മദ് ഖാനെ ബിഹാര്‍ ഗവര്‍ണറാക്കി ഉത്തരവിറങ്ങി. രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ കേരള ഗവര്‍ണറാകും. ഗോവയിൽ നിന്നുള്ള ബിജെപി നേതാവാണ് ആർലെകർ.
ജമ്മുകാശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് 5 സൈനികർക്ക് വീരമൃത്യു. നിരവധി സൈനികർക്ക് പരിക്കേറ്റു. പൂഞ്ചിലെ ബൽനോയ് മേഖലയിലെ മെന്ഥാറിലാണ് അപകടമുണ്ടായത്. സൈനികർ സഞ്ചരിച്ചിരുന്ന ട്രക്ക് 350 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. 
വിഖ്യാത സംവിധായകൻ‌ ശ്യാം ബെനഗൽ (90) അന്തരിച്ചു. ഏറെക്കാലമായി വൃക്കരോഗബാധിതനായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വൈകിട്ട് ആറരയോടെയായിരുന്നു അന്ത്യമെന്നും സംസ്കാരം പിന്നീട് തീരുമാനിക്കുമെന്നും മകൾ പിയ ബെനഗൽ അറിയിച്ചു.
മോശം ആരോഗ്യ നിലയെ തുടർന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താനെയിലെ അകൃതി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. 

© The News Journalist. All Rights Reserved, . Design by The Design Shop