നീറ്റ് പരീക്ഷയ്ക്കെതിരെ ഉയർന്ന ആക്ഷേപങ്ങൾ വിശ്വാസ്യതയെ ബാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗൗരവമായ വിഷയമായിട്ടും കേന്ദ്രസർക്കാർ ഫലപ്രദമായ ഇടപെടലിന് തയ്യാറായില്ല.
നേരത്തെയുണ്ടായിരുന്ന സംസ്ഥാന തലത്തിലുള്ള മെഡിക്കൽ പ്രവേശന പരീക്ഷകള്‍ നിർത്തലാക്കി ദേശീയതലത്തില്‍ നീറ്റ് പരീക്ഷ കൊണ്ടുവന്നത് കേന്ദ്രസര്‍ക്കാരാണ്. സംസ്ഥാന സർക്കാരുകൾ കുറ്റമറ്റ രീതിയിലായിരുന്നു മെഡിക്കൽ പ്രവേശന പരീക്ഷ നടത്തിയത്.
രാജ്യത്തെ പ്രൊഫഷണൽ വിദ്യാർത്ഥികളുടെ ഭാവി വെച്ചു പന്താടുന്ന സമീപനമാണ് അധികാരികൾ തുടരുന്നത്. ഒളിച്ചുകളി അവസാനിപ്പിച്ച് വിഷയത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയ്ക്ക് അടിയന്തിരമായി പരിഹാരം കാണാനും കേന്ദ്ര സർക്കാർ തയാറാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
© The News Journalist. All Rights Reserved, .
Design by The Design Shop