Loading
loading..

സിദ്ധാർത്ഥൻ്റെ മരണത്തിൽ കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ

കൽപ്പറ്റ: സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ നാരായണൻ, മുൻ അസി. വാഡൻ പ്രൊഫസർ കാന്തനാഥൻ എന്നിവർക്ക് ജാഗ്രതക്കുറവുണ്ടായെന്നാണ് കണ്ടെത്തൽ. റിപ്പോട്ട് അന്വേഷണ കമ്മീഷൻ വൈസ് ചാൻസലർക്ക് കൈമാറി.


വിഷയത്തിൽ ഡീൻ എംകെ നാരായണൻ കൃത്യമായി ഇടപെട്ടില്ല. വിദ്യാർത്ഥികളുമായി ഒരു ബന്ധവുമില്ലായിരുന്നുവെന്നാണ് അന്വേഷണ കമ്മീഷൻ വിമർശനം. ഇരുവരും നിലവിൽ സസ്പെഷനിലാണ്. വെറ്റിനറി സർവകലാശാല വിസി നിയമിച്ചത് 3 അംഗ കമ്മീഷനെയാണ്. സിദ്ധാർത്ഥൻ ആൾക്കൂട്ട വിചാരണയ്ക്കും ക്രൂര മർദനത്തിനും ഇരയായത് പൂക്കോട് ക്യാമ്പസിൽ വച്ചാണ്. ചുമതലയുളള ഡീനും ഹോസ്റ്റൽ ചുമതലയുള്ള അസി. വാഡനും വീഴ്ച പറ്റിയെന്ന് കാട്ടി സർവകലാശാല ഇരുവരേയും സസ്പെൻഡ് ചെയ്തിരുന്നു.


കൂടുതൽ നടപടി സ്വീകരിക്കണോ എന്ന് പരിശോധിക്കാനാണ് വൈസ് ചാൻസലറായിരുന്ന പിസി ശശീന്ദ്രൻ മൂന്നംഗ അന്വേഷണ കമ്മീഷനെ വച്ചത്. മാർച്ച് 6നാണ് കമ്മീഷനെ വച്ചത്. മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം. അക്കാദമിക് ഡയറക്ടർ സി ലത അധ്യക്ഷയായുള്ള കമ്മീഷൻ കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിച്ചു.
അതിക്രൂര മർദനം സിദ്ധാർത്ഥൻ നേരിട്ടിട്ടും ഡീൻ കാര്യക്ഷമമായി ഇടപെട്ടില്ല എന്നാണ് പ്രൊഫ എംകെ നാരായണനെതിരായ കണ്ടെത്തൽ. ആൺ കുട്ടികളുടെ ഹോസ്റ്റിലെ വാഡനായിരുന്ന ഡോ.കാന്തനാഥിനും വീഴ്ചുണ്ടായി. ഹോസ്റ്റലിലെ വിദ്യാർത്ഥികളുമായി
യാതൊരു ബന്ധവുമുണ്ടായിരുന്നില്ലെന്നാണ് വിമർശനം. അതാണ് ആൾക്കൂട്ട വിചാരണ നടന്നിട്ടും വാഡൻ തിരിച്ചറിയാതെ പോയതെന്ന് റിപ്പോർട്ടിലുണ്ട്. സമാന സംഭവങ്ങൾ നേരത്തെ ഉണ്ടായിട്ടും അറിയാത്തത് അസി വാഡൻ്റെ ജാഗ്രക്കുറവെന്നാണ് കണ്ടെത്തൽ. ഫെബ്രുവരി 18നാണ് സിദ്ധാർത്ഥൻെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ 19 വിദ്യാർത്ഥികൾ പ്രതികളാണ്. സിബിഐ കേസിൽ കുറ്റപത്രം നൽകിയിട്ടുണ്ട്.

Advertisement

Trending News

Breaking News
ജമ്മുകാശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് 5 സൈനികർക്ക് വീരമൃത്യു. നിരവധി സൈനികർക്ക് പരിക്കേറ്റു. പൂഞ്ചിലെ ബൽനോയ് മേഖലയിലെ മെന്ഥാറിലാണ് അപകടമുണ്ടായത്. സൈനികർ സഞ്ചരിച്ചിരുന്ന ട്രക്ക് 350 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. 
വിഖ്യാത സംവിധായകൻ‌ ശ്യാം ബെനഗൽ (90) അന്തരിച്ചു. ഏറെക്കാലമായി വൃക്കരോഗബാധിതനായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വൈകിട്ട് ആറരയോടെയായിരുന്നു അന്ത്യമെന്നും സംസ്കാരം പിന്നീട് തീരുമാനിക്കുമെന്നും മകൾ പിയ ബെനഗൽ അറിയിച്ചു.
മോശം ആരോഗ്യ നിലയെ തുടർന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താനെയിലെ അകൃതി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. 
നരഹത്യ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ അല്ലു അർജുന് നോട്ടീസ്. നാളെ ഹാജരാകാനാണ് നിർദേശം. ചിക്കഡ്പള്ളി പൊലീസാണ് നോട്ടീസ് അയച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്‌റ്റേഷനിൽ ഹാജരാകാനാണ് താരത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
നരഹത്യ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ അല്ലു അർജുന് നോട്ടീസ്. നാളെ ഹാജരാകാനാണ് നിർദേശം. ചിക്കഡ്പള്ളി പൊലീസാണ് നോട്ടീസ് അയച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്‌റ്റേഷനിൽ ഹാജരാകാനാണ് താരത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കോഴിക്കോട്: ദേശീയപാതയില്‍ വടകര കരിമ്പനപ്പാലത്ത് വാഹനത്തില്‍ രണ്ടു പേര്‍ മരിച്ച നിലയില്‍. കാരവനിലാണ് രണ്ടു പുരുഷന്‍മാരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ചത് മലപ്പുറം സ്വദേശികള്‍ ആണെന്ന് സൂചന.

© The News Journalist. All Rights Reserved, . Design by The Design Shop