കണ്ണൂർ: മുൻ ഡിവൈഎഫ് ഐ നേതാവ് മനു തോമസിന്റെ വെളിപ്പെടുത്തലുകൾ ഉയർത്തിയ രാഷ്ട്രീയ വിവാദങ്ങൾക്കിടെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് ചേരും. പി ജയരാജൻ യോഗത്തിൽ പങ്കെടുക്കും. ജയരാജനും മനുവും തമ്മിലുണ്ടായ ഫേസ്ബുക്ക് പോരും തുടർന്നുള്ള ആരോപണങ്ങളും ചർച്ചയായേക്കുമെന്നാണ് സൂചന.
ഗുരുതര വെളിപ്പെടുത്തലുകൾ ഉണ്ടായെങ്കിലും വിവാദത്തിൽ പരസ്യ പ്രതികരണത്തിന് ഇതുവരെ സിപിഎം നേതൃത്വം തയ്യാറായിട്ടില്ല. വിഷയം വഷളാക്കിയത് പി ജയരാജന്റെ അനവസരത്തിലെ ഫേസ്ബുക്ക് പോസ്റ്റ് ആണെന്നാണ് പാർട്ടി വിലയിരുത്തൽ. ക്വട്ടേഷൻ സംഘങ്ങൾക്ക് പാർട്ടിയുടെ പേരിൽ സോഷ്യൽ മീഡിയയിൽ വീണ്ടും കളത്തിൽ ഇറങ്ങാൻ
വിവാദം വഴിവെച്ചെന്നും സിപിഎമ്മിൽ വിമർശനമുണ്ട്. അതിനിടെ, സ്വർണക്കടത്തു ക്വട്ടേഷൻ സംഘവും
സിപിഎമ്മും തമ്മിലുള്ള ബന്ധം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് യുഡിഎഫ് കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തും. ഷാഫി പറമ്പിൽ എം പി ഉദ്ഘാടനം ചെയ്യും.
© The News Journalist. All Rights Reserved, .
Design by The Design Shop