നാലുവർഷ ബിരുദം ആരംഭിക്കുന്ന സർക്കാർ, എയ്ഡാഡ് കോളേജുകളിലെ മുഴുവൻ അധ്യാപക തസ്തികകളും നിലനിർത്തുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലും മന്ത്രി ആർ ബിന്ദുവും തമ്മിൽ നടന്ന ചർച്ചയിലാണ് തീരുമാനം.
തിങ്കളാഴ്ച ആരംഭിക്കുന്ന ആദ്യബാച്ചിൻ്റെ പഠനം പൂർത്തിയാകുന്നതുവരെ നിലവിൽ അനുവദിച്ചിട്ടുള്ള സേവന വ്യവസ്ഥകളും തസ്തികകളും തുടരും. വിദ്യാർത്ഥികൾക്ക് ആവശ്യമായ മേജർ, മൈനർ, ഫൗണ്ടേഷൻ കോഴ്സുകൾ നൽകുന്നതിന് ഗസ്റ്റ് അധ്യാപക സേവനം ഉറപ്പാക്കാനും ചർച്ചയിൽ ധാരണയായി.
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ സുപ്രധാന നാഴികക്കല്ലെന്ന് വിശേഷിപ്പിച്ചാണ് നാലുവർഷ ബിരുദ പ്രോഗ്രാമുകൾ ജൂലൈ ഒന്നിന് തുടങ്ങുന്നത്. 'വിജ്ഞാനോത്സവം' എന്ന പേരിൽ ക്യാമ്പസുകളിൽ ആഘോഷങ്ങൾ നടത്താനും ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
© The News Journalist. All Rights Reserved, .
Design by The Design Shop