രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽവരും.ഇതോടെ ഐപിസി, സിആർപിസി, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവ ചരിത്രമായി മാറി. ഐ പി സി ക്കു പകരം ഭാരതീയ ന്യായ സംഹിതയും( ബി എൻ എസ്.) സി ആർ പി സി ക്കു പകരം ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയും(ബി എൻ എസ് എസ് ) ഇന്ത്യൻ തെളിവ് നിയമത്തിനു പകരം ഭാരതീയ സാക്ഷ്യ അധീനിയവുമാണ് നിലവിലുണ്ടായിരുന്നത്.
അർധരാത്രി മുതൽ കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടികൾ സ്വീകരിക്കുന്നതും പുതിയ നിയമ പ്രകാരമാണ്. എന്നാൽ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ പഴയ നിയമപ്രകാരം തന്നെയാണ് നടപടികൾ പൂർത്തിയാക്കുക. കഴിഞ്ഞ വർഷം ഓഗസ്റ്റ് 12-നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെൻ്റിൽ നിയമത്തിൻ്റെ കരട് അവതരിപ്പിച്ചത്.
© The News Journalist. All Rights Reserved, .
Design by The Design Shop