അരിസോണ: കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന ഇക്വഡോറിനെ നേരിടും. ഗ്രൂപ്പ് ബിയിലെ മെക്‌സിക്കോ- ഇക്വഡോര്‍ പോരാട്ടം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചതോടെയാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയുടെ എതിരാളികളെ തീരുമാനമായത്. ജൂലൈ അഞ്ചിന് പുലര്‍ച്ചെ 6.30നാണ് അര്‍ജന്റീന- ഇക്വഡോര്‍ ക്വാര്‍ട്ടര്‍ ഫൈനല്‍.
ആദ്യപകുതിയില്‍ മെക്‌സിക്കോ ശക്തമായ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യത്തിലെത്തിയിരുന്നില്ല. ഇക്വഡോറിനെതിരെ ലീഡെടുക്കാന്‍ മെക്‌സിക്കോയ്ക്ക് സുവര്‍ണാവസരം ലഭിച്ചിരുന്നു. ഫെലിക്‌സ് ടോറസ് ഗില്ലെര്‍മോ മാര്‍ട്ടിനസിനെ ഫൗള്‍ ചെയ്തതിന് മെക്‌സിക്കോയ്ക്ക് അനുകൂലമായി പെനാല്‍റ്റി വിധിക്കപ്പെട്ടു. എന്നാല്‍ അത് തെറ്റാണെന്ന് വിഎആര്‍ പരിശോധനയില്‍ തെളിയുകയായിരുന്നു.
മെക്‌സിക്കോയോട് സമനില നേടിയതോടെ ഇക്വഡോര്‍ ഗ്രൂപ്പ് ബിയില്‍ രണ്ടാമതായി ഫിനിഷ് ചെയ്തു. ഒരു ജയവും ഒരു തോല്‍വിയും ഒരു സമനിലയുമാണ് ഇക്വഡോറിന്റെ സമ്പാദ്യം. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളില്‍ മൂന്നും വിജയിച്ച വെനസ്വേല നേരത്തെ തന്നെ ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ചിരുന്നു. ജമൈക്കയും മെക്‌സിക്കോയും പുറത്തായി.
© The News Journalist. All Rights Reserved, .
Design by The Design Shop