ഡൽഹി : കേന്ദ്രത്തിന്റെ പുതിയ ക്രിമിനല്‍ നിയമമനുസരിച്ചുള്ള ആദ്യ കേസ് ഡല്‍ഹിയില്‍. കേന്ദ്ര ഗവണ്മെന്റ് കൊണ്ടുവന്ന സിആര്‍പിസിയുടെ പുതിയ പേരായ ഭാരതീ ന്യായ് സംഹിത പ്രകാരമാണ് ആദ്യ കേസ് ഫയല്‍ ചെയ്തത്. ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനടുത്തുള്ള റോഡ് തടസപ്പെടുത്തി കച്ചവടം നടത്തിയ തെരുവ് കച്ചവടക്കാരനായ ബിഹാര്‍ സ്വദേശി പങ്കജ് കുമാറിനെതിരെയാണ് നടപടി. ക്രിമിനല്‍ നിയമനനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. സെക്ഷന്‍ 285 പ്രകാരം കേസ് ഫയല്‍ ചെയ്തു. ആരെങ്കിലും, എന്തെങ്കിലും പ്രവൃത്തി ചെയ്യുന്നതിലൂടെയോ അല്ലെങ്കില്‍ തന്റെ കൈവശമുള്ളതോ തന്റെ ചുമതലയിലുള്ള ഏതെങ്കിലും വസ്തു മൂലമോ ഏതെങ്കിലും വ്യക്തിക്ക് അപകടമോ തടസമോ പരിക്കോ ഉണ്ടാക്കുന്ന വകുപ്പ് പ്രകാരമാണ് കേസ്.
285-ാം വകുപ്പ് പ്രകാരം അയ്യായിരം രൂപ വരെ വരെയാണ് പിഴ.
റോഡിലിരുന്ന് ഗുഡ്ക, കുപ്പിവെള്ളം എന്നിവ വില്‍ക്കുന്ന കച്ചവടക്കാരനെ കഴിഞ്ഞ രാത്രിയാണ് നൈറ്റ് പട്രോളിംഗിനിടെ പൊലീസ് കണ്ടത്. നിവധി തവണ പറഞ്ഞിട്ടും കട നീക്കാന്‍ തയ്യാറാകാതിരുന്നിനാല്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നുവെന്നാണ് എഫ്‌ഐആറില്‍ ചേര്‍ത്തിരിക്കുന്നത്.
© The News Journalist. All Rights Reserved, .
Design by The Design Shop