Loading
loading..

നീറ്റ് ക്രമക്കേട് ; ലോക്‌സഭയില്‍ പ്രത്യേക ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം

നീറ്റ് ക്രമക്കേട് വിഷയത്തില്‍ ലോക്‌സഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. നീറ്റില്‍ പ്രത്യേക ചര്‍ച്ച  വേണമെന്നും പാര്‍ലമെന്റ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണെന്ന സന്ദേശം നല്‍കണമെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു. വിഷയത്തില്‍ ഉറപ്പ് ലഭിക്കാത്തതോടെ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. രാജ്യസഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയില്‍ നരേന്ദ്ര മോദിയുടെ മുസ്ലീം വിരുദ്ധ പരാമര്‍ശവും മണിപ്പൂരടക്കമുള്ള വിഷയങ്ങളും മല്ലികാര്‍ജുന്‍ ഖര്‍ഗെ ഉയര്‍ത്ത.  കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണെമന്നാവശ്യപ്പെട്ട് പ്രതിപക്ഷ ഇന്ത്യാ സഖ്യം പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധം നടത്തി.

നീറ്റ് വിഷയം ലോക്‌സഭയില്‍ പ്രതിപക്ഷം ഇന്നും ശക്തമായി ഉന്നയിച്ചു. നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ രാധാകൃഷ്ണന്‍ എംപിയും കൊടിക്കുന്നില്‍ സുരേഷും അടക്കമുളള പ്രതിപക്ഷ എംപിമാര്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിരുന്നു. സഭയുടെ കീഴ് വഴ്ക്കം അനുസരിച്ചാണെങ്കില്‍ നന്ദിപ്രമേയ ചര്‍ച്ചകള്‍ക്ക് വേണ്ടി ഒരു ദിവസം നീറ്റ് ചര്‍ച്ചയ്ക്കായി മാറ്റി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു. പാര്‍ലമെന്റ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണെന്ന സന്ദേശം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഈ സമയം വിഷയം ചര്‍ച്ചയ്ക്ക് എടുക്കരുതെന്ന് രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു. വിഷയം ചര്‍ച്ച ചെയ്യാമെന്ന കാര്യത്തില്‍ സ്പീക്കര്‍ ഓം ബിര്‍ള ഉറപ്പു നല്‍കാത്തതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങുകയായിരുന്നു. അതേസമയം രാജ്യസഭയില്‍ നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ചായിരുന്നു മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നന്ദിപ്രമേയ ചര്‍ച്ച. പാര്‍ലെമന്റ് വളപ്പില്‍ നിന്നും അംബേദ്കര്‍ പ്രതിമ മാറ്റി സ്ഥാപിക്കാനുളള കേന്ദ്രനീക്കവും മണിപ്പൂര്‍ വിഷയവും തെരഞ്ഞെടുപ്പ് കാലത്തെ മോദിയുടെ മുസ്ലിം വിരുദ്ധ പരാമര്‍ശവും ഉന്നയിച്ചായിരുന്നു ഖര്‍ഗെയുടെ പ്രസ്താവന. ഇതോടെ രാജ്യസഭയും പലതവണ ഭരണപ്രതിപക്ഷ ബഹളത്തിന് കാരണമായി. രാവിലെ പാര്‍ലെമന്റ് വളപ്പിന് പുറത്തും പ്രതിപക്ഷം പ്രതിഷേധം നടത്തിയിരുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണെമന്നാവശ്യപ്പെട്ടായിരുന്നു പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായി പ്രതിഷേധം.

Advertisement

Trending News

Breaking News
കേരള ഗവര്‍ണര്‍ക്ക് മാറ്റം. ആരിഫ് മുഹമ്മദ് ഖാനെ ബിഹാര്‍ ഗവര്‍ണറാക്കി ഉത്തരവിറങ്ങി. രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ കേരള ഗവര്‍ണറാകും. ഗോവയിൽ നിന്നുള്ള ബിജെപി നേതാവാണ് ആർലെകർ.
ജമ്മുകാശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് 5 സൈനികർക്ക് വീരമൃത്യു. നിരവധി സൈനികർക്ക് പരിക്കേറ്റു. പൂഞ്ചിലെ ബൽനോയ് മേഖലയിലെ മെന്ഥാറിലാണ് അപകടമുണ്ടായത്. സൈനികർ സഞ്ചരിച്ചിരുന്ന ട്രക്ക് 350 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. 
വിഖ്യാത സംവിധായകൻ‌ ശ്യാം ബെനഗൽ (90) അന്തരിച്ചു. ഏറെക്കാലമായി വൃക്കരോഗബാധിതനായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വൈകിട്ട് ആറരയോടെയായിരുന്നു അന്ത്യമെന്നും സംസ്കാരം പിന്നീട് തീരുമാനിക്കുമെന്നും മകൾ പിയ ബെനഗൽ അറിയിച്ചു.
മോശം ആരോഗ്യ നിലയെ തുടർന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താനെയിലെ അകൃതി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. 
നരഹത്യ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ അല്ലു അർജുന് നോട്ടീസ്. നാളെ ഹാജരാകാനാണ് നിർദേശം. ചിക്കഡ്പള്ളി പൊലീസാണ് നോട്ടീസ് അയച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്‌റ്റേഷനിൽ ഹാജരാകാനാണ് താരത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
നരഹത്യ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ അല്ലു അർജുന് നോട്ടീസ്. നാളെ ഹാജരാകാനാണ് നിർദേശം. ചിക്കഡ്പള്ളി പൊലീസാണ് നോട്ടീസ് അയച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്‌റ്റേഷനിൽ ഹാജരാകാനാണ് താരത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

© The News Journalist. All Rights Reserved, . Design by The Design Shop