സുൽത്താൻ ബത്തേരി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച വിജയം ആവര്‍ത്തിക്കുമെന്നും, ഉപതെരഞ്ഞെടുപ്പുകളെ നേരിടാന്‍ കോണ്‍ഗ്രസും യു ഡി എഫും തയ്യാറാണെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. രണ്ട് ദിവസമായി ബത്തേരിയില്‍ നടന്ന കെ പി സി സി ക്യാമ്പ് എക്‌സിക്യുട്ടീവിന്റെ സമാപനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിയങ്കാഗാന്ധി വയനാട് സന്ദര്‍ശിക്കുന്നത് സംബന്ധിച്ച് കൂട്ടായി ആലോചിച്ച് തീരുമാനമെടുക്കും.
മുന്‍ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷത്തെ ഇത്തവണ മറികടക്കും. ഉപ തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രക്രിയകള്‍ ആരംഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് തീയതിയില്‍ വ്യക്തതയില്ലാത്തതിനാലാണ് വൈകുന്നത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാല്‍ ഉടന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ പാര്‍ട്ടി സംവിധാനങ്ങള്‍ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. കെ പി സി സിയുടെ ക്യാമ്പ് എക്സിക്യൂട്ടിവില്‍ ആത്മവിശ്വാസം തുളുമ്പുന്ന ചര്‍ച്ചകളാണ് നടന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് ശേഷം നടന്ന ഈ ക്യാമ്പില്‍, വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാനുള്ള തീരുമാനങ്ങളെടുത്തു.
കോണ്‍ഗ്രസ് പാര്‍ട്ടി തിരിച്ചുവരവിന്റെ പാതയിലുള്ള ഈ സാഹചര്യത്തില്‍, കേരളത്തിലെ തെരഞ്ഞെടുപ്പുകളിലും ആ ഊര്‍ജ്ജവും ആത്മവിശ്വാസവും ഉള്‍ക്കൊണ്ട് ജനങ്ങളെ സമീപിക്കാനും ജനപക്ഷത്ത് നിന്നുകൊണ്ട് സജീവമായി മുന്നോട്ടുപോകാനുമുള്ള നിര്‍ദ്ദേശങ്ങളാണ് എല്ലാവരും നല്‍കിയത്. ആ നിര്‍ദ്ദേശങ്ങള്‍ നേതൃത്വം വളരെ ഗൗരവത്തോടെ കണക്കിലെടുത്തിട്ടുണെന്നും വേണുഗോപാല്‍ പറഞ്ഞു.
© The News Journalist. All Rights Reserved, .
Design by The Design Shop