മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മെഴുക് പ്രതിമ അനാച്ഛാദനം ചെയ്‌തു. ശില്പത്തിന്റെ അനാച്ഛാദനം ഉമ്മൻചാണ്ടിയുടെ സഹധർമ്മിണി മറിയാമ്മ ഉമ്മൻ നിർവഹിച്ചു. പ്രശസ്ത മെഴുക് പ്രതിമ ശില്പിയും സുനിൽസ് വാക്സ് മ്യൂസിയം മാനേജിങ് ഡയറക്ടറുമായ സുനിൽ കണ്ടല്ലൂരാണ് പ്രതിമ നിർമിച്ചത്. ഉമ്മൻ ചാണ്ടി മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന വാക്കുകൾ ഇപ്പോഴും ഹൃദയത്തിലാണെന്നും മറിയാമ്മ ഉമ്മൻ പറഞ്ഞു.
ഭർത്താവ് അടുത്ത് വന്ന് നിൽക്കുന്നതുപോലെയാണ് പ്രതിമ കണ്ടപ്പോൾ തോന്നിയെന്നും മറിയാമ്മ പറഞ്ഞു. ഉമ്മൻചാണ്ടി സ്വതന്ത്രനായിട്ടല്ല വിജയിച്ചത്. കോൺഗ്രസിന്‍റെ ലേബിലിലാണ്. കോൺഗ്രസ് പാർട്ടിയില്ലാതെ ഒന്നുമില്ല. കോൺഗ്രസിനെതിരെ പ്രവർത്തിക്കാൻ ആവില്ല. അത് നന്ദികേടാണ്. വിഴിഞ്ഞം ദത്തെടുക്കാനേ കഴിയു, പിതൃത്വം ഉമ്മൻചാണ്ടിക്കാണെന്നും മറിയാമ്മ ഉമ്മൻ പറഞ്ഞു.
© The News Journalist. All Rights Reserved, .
Design by The Design Shop