ബേസില്‍ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നുണക്കുഴിയിലെ ആദ്യ ഗാനം ഹാലേലൂയ്യ പുറത്തിറങ്ങി. ത്രില്ലര്‍ ജോണറില്‍ നിന്ന് മാറി ഹ്യൂമറിന് പ്രാധാന്യം നല്‍കി ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രമാണ് നുണക്കുഴി. കൂമന്‍, ട്വല്‍ത്ത്മാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കെആര്‍ കൃഷ്ണകുമാര്‍ തിരക്കഥ ഒരുക്കുന്നു.
ബേസില്‍ ജോസഫിനൊപ്പം ഗ്രേസ് ആന്റണി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലെ ഹാലേലൂയ്യ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് ഇപ്പോള്‍ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ജയ് ഉണ്ണിത്താന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ 'വണ്ടിനെ തേടും' എന്ന ഗാനം ഒരുക്കിയ രജത് പ്രകാശാണ് ഈ ഗാനം പാടിയിരിക്കുന്നത് ഒപ്പം സാനു പി എസുമുണ്ട്. ഓഗസ്റ്റ് പതിനഞ്ചിന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് സരിഗമയാണ്.
ബൈജു സന്തോഷ്, സിദിഖ്, മനോജ് കെ ജയന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെല്‍വരാജ്, അല്‍ത്താഫ് സലിം, സ്വാസിക, നിഖില വിമല്‍, ശ്യാം മോഹന്‍, ദിനേശ് പ്രഭാകര്‍, ലെന, കലാഭവന്‍ യുസഫ്, രാജേഷ് പറവൂര്‍, റിയാസ് നര്‍മ്മകല, അരുണ്‍ പുനലൂര്‍, ശ്യാം തൃക്കുന്നപുഴ, സന്തോഷ് ലക്ഷ്മണന്‍, കലാഭവന്‍ ജിന്റോ, സുന്ദര്‍ നായക് എന്നിവരാണ് നുണക്കുഴിയിലെ മറ്റു വേഷങ്ങളില്‍ എത്തുന്നത്. ആശിര്‍വാദ് റിലീസ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നു.
© The News Journalist. All Rights Reserved, .
Design by The Design Shop