മാനന്തവാടി : ദ്വാരക എ യു പി സ്കൂളിലെ ഭക്ഷ്യ വിഷ ബാധയെ തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജിൽ നിലവിൽ (രാത്രി 11 മണി വരെ) 147 കുട്ടികൾ ചികിത്സ തേടി. ഇതിൽ 63 പേർ അഡ്മിറ്റായിട്ടുണ്ട്. 39 പേരെ നിരീക്ഷണത്തിൽ വെച്ചിരിക്കുകയാണ്.
45 കുട്ടികൾ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങി. ഇത് കൂടാതെ 15 കുട്ടികൾ പൊരുന്നന്നൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും, 3 പേർ മാനന്തവാടി വിനായക (ജ്യോതി ) ആശുപത്രിയിലും, 4 പേർ മാനന്തവാടി സെൻ്റ് ജോസഫ്സ് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. കുട്ടികളുടെ ആരുടേയും നില ഗുരുതരമല്ല. ഛർദ്ദിയും പനിയും മൂലമുള്ള ക്ഷീണം കാരണമാണ് പല കുട്ടികളും ചികിത്സ തേടിയിരിക്കുന്നത്. ആശങ്കപ്പെടേണ്ട യാതൊരു വിധ സാഹചര്യവും നിലവിലില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
© The News Journalist. All Rights Reserved, .
Design by The Design Shop