വോയ്സ് കോൾ, എസ്എംഎസ്, ഡാറ്റ എന്നിവ കോംമ്പോ ആയി ലഭിക്കുന്ന റീച്ചാർജ് പ്ലാനുകൾ ടെലികോം കമ്പനികൾ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഈ റീച്ചാർജുകൾ ചെയ്യുന്നവരിൽ പലരും ഇതിൽ പലതും ഉപയോഗിക്കാത്തവരാണ്. അതിനാൽ കോംമ്പോ റീച്ചാർജ് ചെയ്യുമ്പോൾ പ്ലാനിൽ ഉൾപ്പെട്ടിട്ടും എസ്എംഎസോ ഡാറ്റയോ ഉപയോഗിക്കാൻ കഴിയാതെ പോകുന്നുണ്ട്. ഇതിന് പരിഹാരമായിട്ടാണ് പ്രത്യേകം പ്ലാനുകൾ അവതരിപ്പിക്കുന്നത്.
റീച്ചാർജ് പ്ലാനുകൾ പരിഷ്കരിക്കുന്നതിൽ ടെലികോം കമ്പനികളുടെ അഭിപ്രായം തേടി ട്രായ്(ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ). ഇത് സംബന്ധിച്ച് കൺസൾട്ടേഷൻ പേപ്പർ ടെലികോം കമ്പനികൾക്ക് ട്രായ് അയച്ചു. ഇപ്പോഴുള്ള കോംമ്പോ പ്ലാനുകൾക്കൊപ്പം വോയ്സ് കോൾ,എസ്എംഎസ്, ഡാറ്റ എന്നിവയ്ക്ക് പ്രത്യേകം പ്ലാനുകൾ അവതരിപ്പിക്കാനാണ് ട്രായ് പരിഗണിക്കുന്നത്.
സ്പെഷ്യൽ താരിഫ് വൗച്ചറുകളുടെയും കോംബോ വൗച്ചറുകളുടെയും പരമാവധി കാലാവധി 90 ദിവസത്തേക്ക് നീട്ടണോ എന്നതും ട്രായാ പരിഗണിക്കുന്നുണ്ട്. നിലവിലുള്ള പ്ലാനുകൾ ക്കൊപ്പമായിരിരിക്കും പ്രത്യേകം പ്ലാനുകൾ അവതരിപ്പിക്കാൻ ട്രായ് അഭിപ്രായം തേടിയിരിക്കുന്നത്. കൺസൾട്ടേഷൻ പേപ്പറിൽ ഓഗസ്റ്റ് 16-നകം അഭിപ്രായങ്ങളും ഓഗസ്റ്റ് 23-നകം എതിർ അഭിപ്രായങ്ങളും നൽകാൻ ട്രായ് അറിയിച്ചിട്ടുണ്ട്.
© The News Journalist. All Rights Reserved, .
Design by The Design Shop