മാവോയിസ്റ്റ് നേതാവ് സോമൻ പിടിയിൽ. ഷൊർണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ഇന്നലെ രാത്രിയോടെ തീവ്രവാദവിരുദ്ധ സേനയാണ് ഇയാളെ പിടികൂടിയത്. വയനാട് നാടുകാണി ദളം കമാണ്ടറാണ് സോമൻ. കൽപ്പറ്റ സ്വദേശിയായ ഇയാൾ പോലീസിനെ ആക്രമിച്ചതടക്കം നിരവധി യുഎപിഎ കേസുകളിൽ പ്രതിയാണ്.
എറണാകുളത്തേക്ക് കൊണ്ടുപോയ സോമനെ എ.ടി.എസ് ചോദ്യംചെയ്യുകയാണ്. മാവോയിസ്റ്റ് പ്രവർത്തനത്തിൻ്റെ പേരിൽ വയനാട് ജില്ലാ പോലീസ് പുറത്തിറക്കിയ 'വാണ്ടഡ്' പട്ടികയിൽ ഇയാളെ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ എറണാകുളത്ത് നിന്ന് ഭീകര വിരുദ്ധ സേന പിടികൂടിയ മാവോയിസ്റ്റ് മനോജ് സോമൻ്റെ സംഘത്തിലെ അംഗമാണ്. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സോമനെ പിടികൂടിയത്. 2012 മുതൽ കബനി, നാടുകാണി ദളങ്ങളിലെ കമാൻഡൻറായി പ്രവർത്തിച്ചു വരികയായിരുന്നു.
© The News Journalist. All Rights Reserved, .
Design by The Design Shop