വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് 100 വീടുകള്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍മിച്ച് നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഒന്നിച്ച് ഒറ്റക്കെട്ടായി പുനരവധിവാസം പൂര്‍ത്തിയാക്കി പ്രതീക്ഷ നിലനിര്‍ത്തുമെന്നും സിദ്ധരാമയ്യ എക്സില്‍ കുറിച്ചു. നേരത്തെയും ദുരന്തമുണ്ടായപ്പോള്‍ എല്ലാവിധ പിന്തുണയുമായി അയല്‍സംസ്ഥാനങ്ങളായ കര്‍ണാടകയിലും തമിഴ്നാടും രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധിയും വയനാടിനു 100 വീടുകള്‍ നിര്‍മ്മിച്ച് നൽകുമെന്ന് പറഞ്ഞിരുന്നു. തമിഴ്നാട് സര്‍ക്കാരും വയനാടിന് നേരത്തെ സഹായം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കര്‍ണാടകയും വയനാട് പുനരധിവാസ പദ്ധതിയില്‍ 100 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ചത്.
© The News Journalist. All Rights Reserved, .
Design by The Design Shop