Loading
loading..

രക്ഷാപ്രവർത്തനം എത്രനാൾ വേണമെന്ന കാര്യം തീരുമാനിക്കുക സൈന്യംമെന്ന് മന്ത്രി പി രാജീവ്

വയനാട് ഉരുൾപൊട്ടൽ ​ദുരന്തത്തിൽ തുടരുന്ന രക്ഷാപ്രവർത്തനം എത്രനാൾ വേണമെന്ന കാര്യം തീരുമാനിക്കുക സൈന്യമാണെന്ന് മന്ത്രി പി രാജീവ്. സൈന്യം പറയുന്നത് പോലെയാണ് രക്ഷാപ്രവർത്തനം മുന്നോട്ടുപോകുന്നതെന്ന് മന്ത്രി പറ‍ഞ്ഞു. രക്ഷാപ്രവർത്തനം എപ്പോൾ നിർത്തണമെന്നത് സൈന്യത്തിന്റെ തീരുമാനമാമെന്ന് മന്ത്രി വ്യക്തമാക്കി.


കേന്ദ്രത്തുനിന്ന് മികച്ച പിന്തുണയാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. അതുകൊണ്ടാണ് സംസ്ഥാനം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. കൽപ്പറ്റ എസ്.ഡി.എം.എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, പട്ടികജാതി, പട്ടികവർഗ്ഗ വികസന പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു എന്നിവർ സന്ദർശിച്ചു. ദുരിതബാധിതർക്കായി സാധ്യമാകുന്നതെല്ലാം ചെയ്യുമെന്ന് പി. രാജീവ് പറഞ്ഞു.

അതേസമയം വയനാട് ഉരുൾപൊട്ടലിൽ 357 പേരുടെ മരണം സ്ഥിരീകരിച്ചു. 206 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ദുരന്തത്തിന്റെ ആറാം ദിനവും വിശ്രമമില്ലാതെ ദുരന്തമേഖലയിൽ സൈന്യവും പൊലീസും അഗ്നിരക്ഷാ സേനയും സന്നദ്ധ പ്രവർത്തകരും നടത്തുന്ന തിരച്ചിൽ തുടരുകയാണ്.

Advertisement

Trending News

Breaking News
വിഖ്യാത സംവിധായകൻ‌ ശ്യാം ബെനഗൽ (90) അന്തരിച്ചു. ഏറെക്കാലമായി വൃക്കരോഗബാധിതനായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വൈകിട്ട് ആറരയോടെയായിരുന്നു അന്ത്യമെന്നും സംസ്കാരം പിന്നീട് തീരുമാനിക്കുമെന്നും മകൾ പിയ ബെനഗൽ അറിയിച്ചു.
മോശം ആരോഗ്യ നിലയെ തുടർന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താനെയിലെ അകൃതി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. 
നരഹത്യ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ അല്ലു അർജുന് നോട്ടീസ്. നാളെ ഹാജരാകാനാണ് നിർദേശം. ചിക്കഡ്പള്ളി പൊലീസാണ് നോട്ടീസ് അയച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്‌റ്റേഷനിൽ ഹാജരാകാനാണ് താരത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
നരഹത്യ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ അല്ലു അർജുന് നോട്ടീസ്. നാളെ ഹാജരാകാനാണ് നിർദേശം. ചിക്കഡ്പള്ളി പൊലീസാണ് നോട്ടീസ് അയച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്‌റ്റേഷനിൽ ഹാജരാകാനാണ് താരത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കോഴിക്കോട്: ദേശീയപാതയില്‍ വടകര കരിമ്പനപ്പാലത്ത് വാഹനത്തില്‍ രണ്ടു പേര്‍ മരിച്ച നിലയില്‍. കാരവനിലാണ് രണ്ടു പുരുഷന്‍മാരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ചത് മലപ്പുറം സ്വദേശികള്‍ ആണെന്ന് സൂചന.
കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥിനിയെ  മരിച്ച നിലയിൽ കണ്ടെത്തി.
2025 ചാമ്പ്യൻസ് ട്രോഫിക്കുള്ള ഹൈബ്രിഡ് മോഡലിന് ഒടുവിൽ ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അംഗീകാരം നൽകിയതായി റിപ്പോർട്ട്. ഇതോടെ ടൂര്‍ണമെന്റിലെ മത്സരങ്ങള്‍ പാകിസ്താനിലും ദുബായിലുമായി നടക്കും.

© The News Journalist. All Rights Reserved, . Design by The Design Shop