സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതിശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ പത്തനംതിട്ട ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍ഗോഡ് ഒഴികെ മറ്റുള്ള മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട് ആണ്.
തെക്കന്‍ കര്‍ണ്ണാടയ്ക്ക് മുകളില്‍ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ചക്രവാത ചുഴിയ്ക്ക് മുകളിലായി കര്‍ണ്ണാടക മുതല്‍ കന്യാകുമാരി വരെ ന്യൂനമര്‍ദ്ദ പത്തിയും സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഫലമായി ഈ ആഴ്ച മഴ വ്യാപകമായെക്കും. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്. മഴയ്‌ക്കൊപ്പം ഇടിമിന്നലും സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
© The News Journalist. All Rights Reserved, .
Design by The Design Shop