കല്പറ്റ : മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ കാണാതായവരുടെ കുടുംബങ്ങളുടെ ആശങ്ക അകറ്റുന്നതിന് അടിയന്തരമായി സർക്കാർ ഇടപെടണമെന്ന് ടി സിദ്ദിഖ് എംഎഎ ആവശ്യപ്പെട്ടു. മൂന്ന് ദിവസമായി തിരച്ചിൽ മന്ദഗതിയിൽ ആയതിനാൽ കുടുംബങ്ങൾ വലിയ നിരാശയിൽ ആണെന്നും സാഹസിക തിരച്ചിൽ ആവശ്യമായ പ്രദേശത്തേക്ക് വിദഗ്ധരായ തിരച്ചിൽ സംഘത്തെ ഉടനടി നിയോഗിക്കണമെന്നും എം എൽ എ പറഞ്ഞു. സൂചിപ്പാറ മുതൽ മുണ്ടേരി ഫാം വരെയുള്ള സ്ഥലങ്ങളിൽ സാധാരണക്കാർക്ക് തിരയാൻ ബുദ്ധിമുട്ടുള്ളതിനാൽ തദ്ദേശീയരായ സേനാംഗങ്ങളെയും സന്നദ്ധ പ്രവർത്തകരെയും നിയോഗിക്കണം .ഇക്കാര്യം ജില്ലാ കലക്ടറോട് അഭ്യർത്ഥിച്ചിട്ടുണ്ട് എന്നും മന്ത്രിസഭാ ഉപസമിതിയും സർക്കാരും അടിയന്തര പ്രാധാന്യത്തോടെ വിഷയത്തിൽ ഇടപെടണമെന്നും ടി സിദ്ദീഖ് എം എൽ എ ആവശ്യപ്പെട്ടു.
© The News Journalist. All Rights Reserved, .
Design by The Design Shop