കല്‍പ്പറ്റ: ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും തടയുന്നതിനായുള്ള 'ഓപ്പറേഷൻ ഡി ഹണ്ട്'ന്റെ ഭാഗമായി വയനാട് പോലീസിന്റെ ലഹരി വേട്ട തുടരുന്നു. 20.08.24 ചൊവ്വാഴ്ച മുതൽ ജില്ലയിലുടനീളം നടത്തിയ പരിശോധനയില്‍ 7 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി രണ്ടുപേരെയും കഞ്ചാവ് നിറച്ച ബീഡി വലിച്ചതിന് 5 പേരെയുമടക്കം 7 കേസുകളിലായി 7പേരെ പിടികൂടി. 21.08.2024 തീയതി ഉച്ചയോടെ ബാവലിയില്‍ നടത്തിയ പരിശോധനയിലാണ് വില്‍പ്പനക്കായി സൂക്ഷിച്ച 80 ഗ്രാം കഞ്ചാവുമായി കമ്പളക്കാട് സ്വദേശിയായ ഒന്നാം മൈൽ കോലാട്ടു വളപ്പിൽ വീട്ടിൽ കെ.വി ഷഫീക്കി (27)നെ തിരുനെല്ലി എസ്.ഐ മിനിമോളിന്റെ നേതൃത്വത്തിൽ പിടികൂടിയത്. പുൽപള്ളി പോലീസ് 21ന് പെരിക്കല്ലൂർകടവിൽ വൈകീട്ട് നടത്തിയ പരിശോധനയിൽ 94.5 ഗ്രാം കഞ്ചാവുമായാണ് ബീഹാർ സ്വദേശിയായ പ്രജേഷ് കുമാറി (21)നെ എസ്.ഐ പി.ഡി റോയിച്ചന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. കഞ്ചാവ് നിറച്ച ബീഡി വലിച്ചതിന് വിവിധ സ്റ്റേഷനുകളിലായി 5 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജില്ലയിൽ ലഹരിക്കടത്തും ഉപയോഗവും വിൽപ്പനയും തടയുന്നതിന് വേണ്ടി പോലീസ് പരിശോധന കർശനമാക്കിയിരിക്കുകയാണെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ പി എസ് അറിയിച്ച.
© The News Journalist. All Rights Reserved, .
Design by The Design Shop