വയനാട് : നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിൽ കണ്ടാനംകുന്ന് ഉന്നതിയിൽ കോളറ പകർച്ചവ്യാധി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പഞ്ചായത്ത് പരിധിയിലെ വിവിധ സ്ഥലങ്ങളിൽ കണ്ടെയിൻമെൻ്റ് സോൺ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ ഉത്തരവിട്ടു. രോഗ സമ്പർക്കമുള്ള സാഹചര്യത്തിൽ നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ തിരുവണ്ണൂർ, ലക്ഷംവീട്, കണ്ടാനംകുന്ന് ഉന്നതികളും ഉന്നതികളുടെ 500 മീറ്റർ ചുറ്റളവിലുമാണ് കണ്ടെയിൻമെൻ്റ് സോൺ പ്രഖ്യാപിച്ചത്.
ദുരന്ത നിവാരണ നിയമം 2005- ലെ 34 (എം) വകുപ്പ് പ്രകാരം ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് കണ്ടെയിൻമെൻ്റ് സോണായി പ്രഖ്യാപിച്ചത്. പ്രദേശങ്ങളിലേക്കുള്ള പ്രവേശനം പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് നിയന്ത്രിക്കും. ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസറുടെ (ആരോഗ്യം) നിർദ്ദേശ പ്രകാരമുള്ള നിയന്ത്രണങ്ങൾ സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
© The News Journalist. All Rights Reserved, .
Design by The Design Shop